ഖത്തറിൽ ഈ വർഷം രണ്ടാം പാദത്തിൽ 260 കോടി റിയാൽ ബജറ്റ് മിച്ചം
ദോഹ: ഈ വർഷം രണ്ടാം പാദത്തിൽ 260 കോടി റിയാൽ ബജറ്റ് മിച്ചം ഉണ്ടായതായി ഖത്തർ. പൊതുകടം കുറക്കുന്നതിലേക്കാണ് ബജറ്റിലെ മിച്ചം നീക്കിവെച്ചിരിക്കുന്നത്. ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഈ വർഷം രണ്ടാം പാദത്തിലെ ആകെ ബജറ്റ് വരുമാനം 5990 കോടി റിയാലാണ്.
ഇതിൽ 4112 കോടി റിയാൽ എണ്ണ, വാതക മേഖലയിൽ നിന്നും 1878 കോടി റിയാൽ എണ്ണ ഇതര മേഖലയിൽ നിന്നുള്ള വരുമാനവുമാണ്. 2023 ലെ ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 12.4 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷത്തെ രണ്ടാം പാദത്തിലെ ആകെ ചെലവ് ഏകദേശം 5730 കോടി റിയാലാണ്. 1650 കോടി റിയാൽ ശമ്പള ഇനത്തിൽ ചെലവഴിച്ചപ്പോൾ 2120 കോടി റിയാൽ പൊതു ചെലവുകൾക്കും 1940 കോടി റിയാൽ മൂലധന ചെലവുകൾക്കുമായി വിനിയോഗിച്ചു. മുൻവർഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് ചെലവിലും 1.8 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)