ഖത്തറിൽ മൂന്നുമാസത്തിൽ നൽകിയത് 11680 വാണിജ്യ ലൈസൻസുകൾ
ദോഹ: ഈ വർഷം അവസാന മൂന്ന് മാസത്തിൽ രാജ്യത്ത് 3974 പുതിയ വാണിജ്യ രജിസ്ട്രേഷനുകളും 116680 വാണിജ്യ ലൈസൻസുകളും അനുവദിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
വാണിജ്യ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഇതേ കാലയളവിൽ 10,334ൽ എത്തിയതായും എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിൽ വ്യക്തമാക്കി.കൂടാതെ വാണിജ്യ പ്രവർത്തനങ്ങൾ ചേർക്കുന്നതിനും പരിഷ്കരിക്കുന്നതിനുമായി 1703 അപേക്ഷകൾ ലഭിച്ചതായും പുതിയ ശാഖകൾ ചേർക്കുന്നതിന് 591 അപേക്ഷകളും ലഭിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. വാണിജ്യ രേഖകളുടെയും ലൈസൻസുകളുടെയും സാധുത പരിശോധിക്കുന്നതിനുള്ള കാമ്പയിൻ മൂന്ന് മാസത്തിനിടെ 85ലെത്തി.
അതോടൊപ്പം രണ്ടാംപാദത്തിൽ മന്ത്രാലയത്തിന്റെ വാണിജ്യ മേഖല പ്രാദേശികാടിസ്ഥാനത്തിൽ 284 പേറ്റന്റ് അപേക്ഷകൾ ഫയൽ ചെയ്തതു. രാജ്യത്തെ വ്യവസായശാലകളുടെ ശേഷി വർധിപ്പിക്കുന്നതിനും ഉൽപാദന വിവരങ്ങൾ പരിഷ്കരിക്കുന്നതിനുമായി 130 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 87 അപേക്ഷകളും ലഭിച്ചതായും റിപ്പോർട്ടിലുണ്ട്.
ഈ വർഷം രണ്ടാം പാദത്തിൽ 100 ശതമാനം ഉടമസ്ഥതയുള്ള വിദേശ നിക്ഷേപ കമ്പനികളുടെ എണ്ണം 391 ആയി ഉയർന്നു. വാണിജ്യ മേഖലയിലെ വിലവിവരങ്ങൾ നിരീക്ഷിക്കാൻ അഞ്ച് പരിശോധനാ കാമ്പയിനുകളും ഇക്കാലയളവിൽ നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)