ഖത്തർ പേഴ്‌സണലൈസ്‌ഡ് മെഡിസിനിൽ നടത്തുന്ന മുന്നേറ്റത്തിന് അന്താരാഷ്ട്ര അംഗീകാരം
ദോഹ: പേഴ്‌സണലൈസ്‌ഡ് മെഡിസിനിൽ ഖത്തർ നടത്തുന്ന മുന്നേറ്റത്തിന് അന്താരാഷ്ട്ര അംഗീകാരം. വൈദ്യശാസ്ത്ര രംഗത്ത് സംഭാവനകൾ നൽകുന്ന ഓർഗനൈസേഷനായ പേഴ്‌സണലൈസ്‌ഡ് മെഡിസിൻ കൊളിഷൻ (PMC) അവരുടെ 2024 മെയ്/ജൂൺ ലക്കത്തിൽ പേഴ്‌സണലൈസ്‌ഡ് മെഡിസിൻ മുന്നോട്ടു കൊണ്ടുപോകാൻ ഖത്തർ നടത്തുന്ന ശ്രമങ്ങളെ എടുത്തു കാണിക്കുകയും പ്രശംസിക്കുകയും ചെയുന്നുണ്ട്.
സാമ്പത്തിക വികസനം ശക്തിപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പേഴ്‌സണലൈസ്‌ഡ് മെഡിസിൻ തങ്ങളുടെ ദേശീയ ആരോഗ്യ സംരക്ഷണ തന്ത്രത്തിലേക്ക് കൂട്ടിച്ചേർക്കാൻ ഖത്തർ നേരത്തെ തന്നെ പദ്ധതിയിട്ടിട്ടുണ്ടായിരുന്നു. ഇക്കാര്യത്തിൽ രാജ്യം വലിയ രീതിയിലുള്ള മുന്നേറ്റമാണ് നടത്തുന്നത്.
അടുത്തിടെ പിഎംസിക്ക് നൽകിയ ഒരു ബ്രീഫിംഗിൽ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഉദ്യോഗസ്ഥർ ഖത്തറിന്റെ നാഷണൽ വിഷൻ 2030ൽ പേഴ്‌സണലൈസ്‌ഡ് മെഡിസിൻ്റെ നിർണായക പങ്കിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)