ഇതാ സൈബർ ക്രൈമുകളിൽ നിന്നും സുരക്ഷിതരാകാനുള്ള നിർദ്ദേശങ്ങൾ പങ്കുവെച്ച് എംസിഐടി ഖത്തർ
ദോഹ: സൈബർ ക്രൈമുകളിൽ നിന്നും ഖത്തറിലെ ജനങ്ങൾ സുരക്ഷിതരാകാൻ വേണ്ടി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും (MCIT) ആഭ്യന്തര മന്ത്രാലയവും കഴിഞ്ഞ ദിവസം ചില നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഇവർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങാതിരിക്കാനുള്ള നിർദ്ദേശങ്ങൾ പങ്കു വെച്ചത്.
ഇന്റർനെറ്റ് സ്‌കാമുകൾ ലോകമെമ്പാടും വളരെയധികം സംഭവിക്കുന്നുണ്ട്. നിങ്ങൾക്ക് വിശ്വാസമുള്ള വ്യക്തിയായോ സ്ഥാപനമായോ കമ്പനിയായോ സ്‌കാമേഴ്‌സ് എത്തിയേക്കാം. ഫോൺ, ഇന്റർനെറ്റ്, ഇമെയിൽ എന്നിവക്ക് പുറമെ നേരിട്ടും ഇവർ തട്ടിപ്പ് നടത്താനുള്ള സാധ്യതയുണ്ട്. തട്ടിപ്പ് നടന്നത് പലപ്പോഴും പെട്ടെന്ന് മനസിലാക്കാൻ കഴിയാറില്ല.
തട്ടിപ്പ് നടത്തുന്നവർ ഗവണ്മെന്റ് വെബ്‌സൈറ്റുകളെ അനുകരിച്ച് വ്യാജവെബ്‌സൈറ്റുകൾ ഉണ്ടാക്കുന്നുണ്ടെന്ന് MCIT അറിയിച്ചു. സ്വയം അറിവു നേടേണ്ടത് ഇവരിൽ നിന്നും രക്ഷപ്പെടാൻ അനിവാര്യമാണ്. ഖത്തറിലെ ഗവണ്മെന്റ് ഒഫീഷ്യൽ വെബ്‌സൈറ്റുകളുടെയെല്ലാം ഡൊമൈൻ gov.qa എന്ന രീതിയിൽ അവസാനിക്കുന്നതാണ്. ഇത് സ്ഥിരീകരിക്കാൻ ശ്രദ്ധിക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)