Posted By user Posted On

ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ നഷ്ടപ്പെട്ടോ? എങ്ങനെ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാം

ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം?

ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ വഴി ഒരാൾക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യാം. ചില ബാങ്കുകൾ എസ്എംഎസ് വഴിയോ ഒരു ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ ഒരു കാർഡ് ബ്ലോക്ക് ചെയ്യാൻ വ്യക്തികളെ അനുവദിക്കുന്നു. ഓഫ്‌ലൈൻ ആയി അടുത്തുള്ള ബാങ്ക് സന്ദർശിച്ച് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഓൺലൈനായി ചെയ്യുമ്പോൾ നിങ്ങളുടെ ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് പോർട്ടൽ വഴിയോ മൊബൈൽ ആപ്പ് വഴിയോ കാർഡുകൾ ബ്ലോക്ക് ചെയ്യാം. 

നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിങ് ആപ്പ് തുറന്ന ശേഷം ഡെബിറ്റ്/ക്രെഡിറ്റ് കാർഡിൻ്റെ വിശദാംശങ്ങൾ കണ്ടെത്തുന്ന വിഭാഗത്തിലേക്ക് പോകുക. കാർഡ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. കാർഡ് ബ്ലോക്ക് ചെയ്യാനുള്ള കാരണങ്ങൾ സൂചിപ്പിക്കുക. അപേക്ഷ സമർപ്പിക്കുക. ഒരിക്കൽ കൂടി ഉറപ്പിക്കാൻ സ്ഥിരീകരണം ആവശ്യപ്പെടും അത് നൽകുക. 

എസ്എംഎസ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യാം. ബാങ്ക് നൽകുന്ന നമ്പറിലേക്ക്, നിർദ്ദിഷ്ട ഫോർമാറ്റ് അനുസരിച്ച് എസ്എംഎസ് അയക്കണം. കാർഡ് ബ്ലോക്ക് ചെയ്തുകഴിഞ്ഞാൽ ബാങ്ക് ഒരു സ്ഥിരീകരണ സന്ദേശം അയയ്ക്കും.

ബാങ്കിൻ്റെ ടോൾ ഫ്രീ ഫോൺ ബാങ്കിംഗ് നമ്പറിൽ ബന്ധപ്പെട്ടും ഉപഭോക്താക്കൾക്ക് അവരുടെ കാർഡുകൾ ബ്ലോക്ക് ചെയ്യാനും കഴിയും

ഫോണ്‍ ബാങ്കിങ്

ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഫോണ്‍ ബാങ്കിങ് സംവിധാനം ലഭ്യമാണ്. പക്ഷേ, വിളിയ്ക്കുന്നതിനു മുമ്പ് അടിസ്ഥാനപരമായ വിവരങ്ങളെല്ലാം ഓര്‍ത്തുവെയ്ക്കണം. എസ്ബിഐ കാര്‍ഡുകളും മറ്റും ഐവിആര്‍ സേവനത്തിലൂടെ ബ്ലോക് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.

എസ്എംഎസ്

രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്നും ഒരു എസ്എംഎസ് അയച്ചാല്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ചില ബാങ്കുകള്‍ നല്‍കുന്നുണ്ട്.

ബാങ്ക് ബ്രാഞ്ച്

എത്രയും വേഗം അടുത്തുള്ള ബ്രാഞഢ്ചിലേക്ക് പോയാല്‍ സംഗതി എളുപ്പം നടക്കും. പോകുമ്പോള്‍ ഒരു ഐഡികാര്‍ഡ് സൂക്ഷിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുതിയ കാര്‍ഡിന് പണം കൊടുക്കേണ്ടി വരും. പുതിയ കാര്‍ഡ് കിട്ടാന്‍ മൂന്നോ നാലോ ദിവസം പിടിയ്ക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *