Posted By user Posted On

ഖത്തറിലെ സൂ​ഖി​ലെ മ​ധു​ര​മേ​ള​ക്ക് ഇ​ന്ന് കൊ​ടി​യി​റ​ക്കം

ദോ​ഹ: ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​നി​ട​യി​ൽ മ​ധു​രം പ​ക​ർ​ന്ന സൂ​ഖ് വാ​ഖി​ഫി​ലെ 12 നാ​ളു​ക​ൾ​ക്ക് ​ഇ​ന്ന് കൊ​ടി​യി​റ​ക്കം. ജൂ​ലൈ 23ന് ​തു​ട​ങ്ങി​യ സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര ഈ​ത്ത​പ്പ​ഴ മേ​ള ഇ​ന്നോ​ടെ അ​വ​സാ​നി​ക്കും. ദി​വ​സ​വും വൈ​കീ​ട്ട് നാ​ല് മു​ത​ൽ രാ​ത്രി ഒ​മ്പ​തും പ​ത്തും മ​ണി​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ ദി​നേ​ന ആ​യി​ര​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശ​ക​രാ​യി എ​ത്തി​യ​ത്. ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി 21 ട​ൺ വ​രെ ഈ​ത്ത​പ്പ​ഴ​ങ്ങ​ളും വി​റ്റ​ഴി​ഞ്ഞ​​തോ​ടെ ഇ​ത്ത​വ​ണ മേ​ള പു​തി​യ റെ​ക്കോ​ഡു​ക​ളും കു​റി​ച്ചു.

ആ​ദ്യ ദി​ന​ത്തി​ൽ​ത​ന്നെ വ​മ്പ​ൻ വി​ൽ​പ​ന​യോ​ടെ​യാ​ണ് മേ​ള​ക്ക് തു​ട​ക്ക​മാ​യ​ത്. പ്ര​വൃ​ത്തി​ദി​ന​മാ​യ ഉ​ദ്ഘാ​ട​ന ദി​വ​സം വി​വി​ധ ഇ​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​യി 16.9 ട​ൺ ആ​ണ്​ വി​റ്റ​ഴി​ഞ്ഞ​ത്. ര​ണ്ടാം ദി​നം 18.8 ട​ൺ ഈ​ത്ത​പ്പ​ഴ വി​ൽ​പ​ന​യും ന​ട​ന്നു. ആ​ദ്യ അ​ഞ്ചു ദി​ന​ത്തി​ൽ​ത​ന്നെ വി​ൽ​പ​ന 100 ട​ൺ ക​ട​ന്നു.

ഇ​തു​വ​രെ​യാ​യി 200 ട​ണ്ണി​ൽ അ​ധി​കം വി​ൽ​പ​ന ന​ട​ന്നു​വെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ഖ​ത്ത​റി​ലെ 110 ഫാ​മു​ക​ളാ​ണ് പ​​ങ്കെ​ടു​ത്ത​ത്. ത​ദ്ദേ​ശീ​യ​മാ​യി വി​ള​വെ​ടു​ത്ത ഏ​റ്റ​വും പു​തി​യ​തും മു​ന്തി​യ​തു​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ തേ​ടി വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തി​യി​രു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *