
അബുസംറ അതിർത്തി: മെട്രാഷ് പ്രീരജിസ്ട്രേഷനിൽ ഇനി തീയതിയും സമയവും നൽകാം
ദോഹ: അബൂ സംറ അതിർത്തി വഴി രാജ്യത്തിന് പുറത്തേക്കോ, അകത്തേക്കോ പ്രവേശിക്കുന്ന യാത്രക്കാർക്കുള്ള പ്രീ രജിസ്ട്രേഷൻ മെട്രാഷ് രണ്ട് ആപ് വഴി ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം. മെട്രാഷ് രണ്ടിലെ ‘സെലക്ട് ട്രാവൽ ഡേറ്റ് ആൻഡ് ടൈം’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തുകൊണ്ട് യാത്രചെയ്യുന്നവർക്ക് നേരത്തേ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
അതിർത്തിയിലെ യാത്രാ നടപടികൾ കൂടുതൽ എളുപ്പമാക്കാനും, വേഗത്തിൽ അതിർത്തി കടക്കാനുമുള്ള സൗകര്യമാണ് ഇതുവഴി വാഗ്ദാനം ചെയ്യുന്നത്.
മെട്രാഷിലെ ‘അബു സംറ ബോർഡർ പ്രീ രജിസ്ട്രേഷൻ’ ഓപ്ഷനിലൂടെയാണ് ഈ സേവനത്തിലേക്ക് എത്താൻ കഴിയുന്നത്. വാഹനം, ഡ്രൈവർ, യാത്രക്കാരുടെ വിവരങ്ങൾ എന്നിവ സഹിതം നൽകിയാണ് യാത്ര തീയതിയും സമയവും രജിസ്റ്റർ ചെയ്യാനുള്ള നടപടി പൂർത്തിയാക്കേണ്ടത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)