അബു സംറ അതിർത്തി കടന്നുപോകുന്ന വാഹനങ്ങൾക്ക് യാത്ര നിർദേശവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ദോഹ: അബു സംറ അതിർത്തി കടന്നുപോകുന്ന ടാക്സി, ബസ്, ട്രക്ക് വാഹനങ്ങൾക്ക് യാത്ര നിർദേശവുമായി ആഭ്യന്തര മന്ത്രാലയം. നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് അബു സംറ അതിർത്തി വഴി രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുവാദമില്ലെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി.
യാത്രക്കാരുമായി പോകുന്ന ടാക്സികൾ, ചരക്കുകൾ കൊണ്ടുപോകുന്ന ട്രക്ക് എന്നിവ അഞ്ചുവർഷം വരെ മാത്രമേ പഴക്കമുണ്ടാകാവൂ. നിർമാണ തീയതിമുതൽ അഞ്ചുവർഷം കഴിഞ്ഞ ടാക്സി, ട്രക്ക് എന്നിവർക്ക് കര അതിർത്തി കടക്കാൻ സാധ്യമല്ല.
യാത്രക്കാരുമായി നീങ്ങുന്ന ബസുകൾക്ക് ഇത് പത്തുവർഷമാണ് കാലാവധി. ഇതുപ്രകാരം പത്തുവർഷം കഴിഞ്ഞ ബസുകൾക്കും അതിർത്തി കടക്കാൻ കഴിയില്ല. അതേസമയം, സ്വകാര്യ വാഹനങ്ങൾക്ക് ഈ നിർദേശം നിബന്ധന ബാധകമല്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)