വിമാനച്ചിറകിൽ വമ്പൻ തേനീച്ചകൂട്, പരിഭ്രാന്തരായി യാത്രക്കാർ; വെള്ളം ചീറ്റി തുരത്തി
മുംബൈ–ബറേലി ഇൻഡിഗോ വിമാനത്തിന്റെ ചിറകിൽ തേനീച്ച കൂടുകൂട്ടിയതോടെ യാത്ര പ്രതിസന്ധിയിലായി. രാവിലെ 10.40നു പുറപ്പെടേണ്ട വിമാനത്തിന്റെ ചിറകിലാണു തേനീച്ച കൂടുകൂട്ടിയത്. വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്തു തേനീച്ചകൾ കൂട്ടമായി ഇടിക്കുന്ന വിഡിയോ പുറത്തുവന്നു. യാത്രക്കാരുടെ ബോർഡിങ് കഴിഞ്ഞശേഷമാണു വിമാനത്തിൽ തേനീച്ച കൂടുകെട്ടിയ വിവരം അറിഞ്ഞത്.ബോർഡിങ് കഴിഞ്ഞശേഷമാണു വിമാനത്തിനു പുറത്തു തേനീച്ച കൂടുകൂട്ടിയത് അറിഞ്ഞതെന്നും തേനീച്ചയെ തുരത്താനുള്ള നടപടികൾ ഉദ്യോഗസ്ഥർ തുടങ്ങിയെന്നും വിമാനത്തിലെ യാത്രക്കാരനായ കൊച്ചി സ്വദേശി ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. ബോഡിങ് തുടങ്ങി 80 ശതമാനം പേരും അകത്ത് കയറിയപ്പോഴാണു പെട്ടെന്ന് തേനീച്ചകൾ കൂട്ടമായി എത്തി വിമാനത്തിന്റെ ചിറകിന്റെ ഭാഗം മൂടിയത്. കാർഗോ ഡോറിനുടുത്തും തേനീച്ച കൂട്ടമായി എത്തി. പെട്ടെന്ന് തന്നെ കാബിൻ ക്രൂ വിമാനത്തിന്റെ വാതിൽ അടച്ചതുകൊണ്ട് തേനീച്ച അകത്തു കയറിയില്ലെന്നും യാത്രക്കാരൻ വ്യക്തമാക്കി.അഗ്നിശമന സേന പൈപ്പിൽ ശക്തിയായി വെള്ളം ചീറ്റിച്ചു തേനീച്ചയെ തുരത്തിയതോടെ മണിക്കൂറുകൾക്കു ശേഷം വിമാനം ടേക്ക് ഓഫ് ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)