Posted By editor1 Posted On

കുവൈത്തിൽ ബീച്ചിന് സമീപം എ​ണ്ണ ചോ​ർ​ച്ച; മാലിന്യം വൃ​ത്തി​യാ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി

കുവൈത്തിലെ അ​ൽ ജു​ലൈ​യ ബീ​ച്ചി​ന് സ​മീ​പം എ​ണ്ണ ചോ​ർ​ച്ച​യു​ടെ ഫ​ല​മാ​യു​ണ്ടാ​യ മ​ാലിന്യം വൃ​ത്തി​യാ​ക്ക​ൽ പൂ​ർ​ത്തി​യാ​യി. ഉ​പ​രി​ത​ല​ത്തി​ൽ നി​ന്ന് എ​ണ്ണ ആ​ഗി​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​ന്ന പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വൃ​ത്തി​യാ​ക്ക​ൽ. ​ജ​ലോ​പ​രി​ത​ലം, തീ​ര​ത്തെ ഖ​ര പ്ര​ത​ല​ങ്ങ​ൾ, മ​ണ്ണ് എ​ന്നി​വ​യും വൃ​ത്തി​യാ​ക്കി. പ്ര​ദേ​ശ​ത്ത് എ​ണ്ണ ചോ​ർ​ച്ച​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സ​മ​ഗ്ര​മാ​യ സ​ർ​വേ​യും ന​ട​ത്തി.കു​വൈ​ത്ത് ഇ​ൻറ​ഗ്രേ​റ്റ​ഡ് പെ​ട്രോ​ളി​യം ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി​യു​ടെ​യും കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി​യു​ടെ​യും സ്പെ​ഷ്യ​ലൈ​സ്ഡ് ടീ​മു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തീ​രം വൃ​ത്തി​യാ​ക്കി​യ​ത്.ര​ണ്ടു ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന മ​ലി​നീ​ക​ര​ണ​ത്തി​ൻറെ ഭാ​ഗ​ങ്ങ​ൾ ക​മ്പ​നി​യു​ടെ എ​ണ്ണ ചോ​ർ​ച്ച നി​യ​ന്ത്ര​ണ സം​ഘ​മാ​ണ് നീ​ക്കം ചെ​യ്ത​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *