ഖത്തർ വ്യാവസായിക രംഗത്ത് മുന്നോട്ട്; ഈ വർഷം അനുവദിച്ചത് 483 ലൈസൻസുകൾ
ദോഹ ∙ ഖത്തർ വ്യവസായ രംഗത്ത് വൻവളർച്ച കൈവരിച്ചതായി വാണിജ്യ വ്യവസായ മന്ത്രലയം. രാജ്യത്ത് ഇതുവരെ റജിസ്റ്റർ ചെയ്തതും ലൈസൻസുള്ളതുമായ സ്ഥാപനങ്ങളുടെ എണ്ണം 1,449 ആയി ഉയർന്നു. കഴിഞ്ഞ വർഷം വരെ 966 സ്ഥാപങ്ങളാണ് രാജ്യത്ത് വ്യാവസായിക രംഗത്ത് പ്രവർത്തിച്ചിരുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ വ്യാവസായിക പോർട്ടലിലാണ് ഔദ്യോഗിക കണക്കുകൾ പ്രസിദ്ധീകരിച്ചത്.
ഈ വർഷം വ്യാവസായിക സ്ഥാപനങ്ങൾക്കായി ആകെ 483 ലൈസൻസുകളാണ് അനുവദിച്ചത്. കമ്പനികളിലെ മൊത്തം നിക്ഷേപം 233.136 ബില്യൻ റിയാലിലെത്തി, ഉൽപ്പാദന മൂല്യം 2.563 ട്രില്യൻ റിയാലായി. ഫാബ്രിക്കേറ്റഡ് മെറ്റൽ ഉൽപ്പന്നങ്ങളുടെ നിർമാണം, നോൺ-മെറ്റാലിക് മിനറൽ ഉൽപ്പന്നങ്ങളുടെ നിർമാണം, റബ്ബർ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമാണം, ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണം, രാസവസ്തുക്കളുടെ നിർമാണം തുടങ്ങിയ മേഖലകളിലാണ് അധിക സ്ഥപങ്ങളും പ്രവർത്തിക്കുന്നത്. നിക്ഷേപത്തിൻ്റെ അടിസ്ഥാനത്തിലുള്ള ആദ്യ അഞ്ച് മേഖലകളിൽ കോക്ക് (ഇന്ധനം), ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിർമാണം എന്നിവ ഉൾപ്പെടുന്നു.
ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലും ശാക്തീകരിക്കുന്നതിലും വലിയ പിന്തുണയാണ് ഖത്തർ നൽകുന്നത്. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ വ്യാവസായിക മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിന് കൂടുതൽ കഴിവുള്ള ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളർച്ചാ നിരക്ക് ത്വരിതപ്പെടുത്തുകയാണ് ഖത്തറിൻ്റെ വ്യാവസായിക നയം. വാണിജ്യ പ്രവർത്തനങ്ങൾക്കായി അനുവദിക്കുന്ന ഭൂമിയുടെ വാടക മൂല്യം ഒരു ചതുരശ്ര മീറ്ററിന് 100 റിയാലിൽനിന്നും 10 റിയാലായി കുറയ്ക്കാൻ ഖത്തർ ഈയിടെ തീരുമാനിച്ചിരുന്നു.
വാണിജ്യ വ്യവസായ മന്ത്രലയത്തിന്റെ വിവിധ സേവങ്ങൾക്കുള്ള ഫീസും തൊണ്ണൂറു ശതമാനം വരെ കുറച്ചിരുന്നു. ഇത്തരം നടപടികളുടെ രാജ്യത്തെ വ്യാവസായിക വളർച്ച ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഖത്തർ ഭരണകൂടം നടത്തുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)