Posted By user Posted On

ഖ​ത്ത​ർ ടൂ​റി​സം അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ഒ​ക്ടോ​ബ​ർ 27ന്

ദോ​ഹ: ഖ​ത്ത​ർ ടൂ​റി​സം അ​വാ​ർ​ഡി​ന്റെ ര​ണ്ടാം പ​തി​പ്പി​ന്റ ഏ​ഴം​ഗ വി​ധി​ക​ർ​ത്താ​ക്ക​ളെ തീ​രു​മാ​നി​ച്ചു. ശൈ​ഖ അ​ല​നൂ​ദ് ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി, അ​ലി ബി​ൻ ത്വ​വ​ർ അ​ൽ കു​വാ​രി, എ​ൻ​ജി​നീ​യ​ർ അ​അ്സം അ​ബ്ദു​ൽ അ​സീ​സ് അ​ൽ മ​ന്നാ​ഇ, മാ​ർ​സ​ൽ ലെ​യ്സ​ർ, പ്ര​ഫ. റ​ന സു​ബ്ഹ്, റം​സാ​ൻ റാ​ഷി​ദ് അ​ൽ ന​ഈ​മി, ഡോ. ​അ​ബ്ദു​ല്ല ഹ​സ്സ അ​ൽ മെ​ഹ്ഷാ​ദി എ​ന്നി​വ​രാ​ണ് ജ​ഡ്ജി​ങ് പാ​ന​ലി​ലു​ള്ള​ത്.

രാ​ജ്യ​ത്തെ മി​ക​ച്ച വി​നോ​ദ​സ​ഞ്ചാ​ര സം​രം​ഭ​ങ്ങ​ൾ, സേ​വ​ന​ങ്ങ​ൾ, നൂ​ത​ന ആ​ശ​യ​ങ്ങ​ൾ, മി​ക​ച്ച നേ​ട്ട​ങ്ങ​ൾ എ​ന്നി​വ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നാ​ണ് ഖ​ത്ത​ർ ടൂ​റി​സം പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സം​രം​ഭ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ ടൂ​റി​സം ആ​ഗോ​ള പ്ര​ചാ​രം ന​ൽ​കും. ഒ​ക്ടോ​ബ​ർ 27നാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കു​ക.

ഖ​ത്ത​റി​ലെ ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്കും കാ​ര്യ​ക്ഷ​മ​ത​ക്കും ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും ക​ണ്ടെ​ത്തി അം​ഗീ​കാ​രം ന​ൽ​കു​ക​യാ​ണ് ഖ​ത്ത​ർ ടൂ​റി​സം അ​വാ​ർ​ഡി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഖ​ത്ത​ർ ടൂ​റി​സം പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ​ഗ്ര​ത, പ്ര​ക​ട​നം, പു​തു​മ എ​ന്നി​വ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്നു.

സേ​വ​ന മി​ക​വ്, ഗാ​സ്ട്രോ​ണ​മി​ക് അ​നു​ഭ​വം, ഐ​ക്ക​ണി​ക് ആ​ക​ർ​ഷ​ണം, ലോ​കോ​ത്ത​ര പ​രി​പാ​ടി, ഡി​ജി​റ്റ​ൽ കാ​ൽ​പ്പാ​ട്, സ്മാ​ർ​ട്ട് – സു​സ്ഥി​ര വി​നോ​ദ​സ​ഞ്ചാ​രം, സാ​മൂ​ഹി​ക നേ​തൃ​ത്വം എ​ന്നി​ങ്ങ​നെ ഏ​ഴ് പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്. വ്യ​ക്തി​ക​ൾ​ക്കും, സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ആ​ഗ​സ്റ്റ് എ​ട്ടാ​ണ് അ​വ​സാ​ന തീ​യ​തി. ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ​ക്കാ​ണ് വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഖ​ത്ത​ർ ടൂ​റി​സം അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്. എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ഖ​ത്ത​ർ ന​ൽ​കു​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *