Posted By user Posted On

നിങ്ങള്‍ക്കിതാ ആധാർ എടിഎം വഴി പണം പിൻവലിക്കാം… എങ്ങനെയെന്നോ? അറിയാം ഇക്കാര്യങ്ങള്‍

വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും കാര്യങ്ങൾക്കുവേണ്ടി പൊടുന്നനേ പണത്തിന് ആവശ്യമുയരുകയും എന്നാൽ എടിഎമ്മിലേക്കോ ബാങ്കിലേക്കോ പോകാൻ കഴിയാത്തതോ സമയമില്ലാത്തതോ ആയ അവസ്ഥയിൽ എന്തുചെയ്യുമെന്ന് ആലോചിച്ച് ഇനി നിങ്ങൾ വിഷമിക്കേണ്ട. സഹായത്തിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (ഐപിപിബി) പോസ്റ്റ്മാനും വീട്ടുപടിക്കലെത്തും. ഐപിപിബി ഓൺലൈൻ ആധാർ എടിഎം (ആധാർ അധിഷ്ഠിത പണമിടപാട്) മുഖേനയാണ് വീട്ടുപടിക്കൽ ബാങ്കിങ് സേവനങ്ങൾ സാധ്യമാക്കുക.
ഐപിപിബി ഓൺലൈൻ ആധാർ എടിഎം മുഖേന നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ പണം പിൻവലിക്കാൻ സാധിക്കുമെന്നും ഇതിനായി പോസ്റ്റുമാൻ സഹായിക്കുമെന്നതുമാണ് ഇതിന്റെ പ്രത്യേകത.

എന്താണ് ആധാർ അധിഷ്ഠിത പണമിടപാട്?

ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാർ കാർഡുമായി ബന്ധപ്പിച്ചി‍ട്ടുള്ള ബാങ്ക് അക്കൗണ്ട് മുഖേന, ബയോമെട്രിക് വിരങ്ങളുടെ സാധൂകരണത്തിലൂടെയും തുടർന്ന് മൊബൈലിലേക്ക് ലഭിക്കുന്ന ഒടിപിയും ഉഫയോഗപ്പെടുത്തി ചെയ്യുന്ന ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനമാണ് ആധാർ അധിഷ്ഠിത പണമിടപാട് എന്നു വിശേഷിപ്പിക്കുന്നത്. ഇതിലൂടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഉപയോക്താവിന് അടിസ്ഥാന ബാങ്കിങ് സേവനങ്ങളും നിശ്ചിത പരിധിയിലുള്ള പണം പിൻവലിക്കലും നടത്താനാകും. യൂസർ ഐഡിയോ പാസ്‍വേഡുകളോ ഇല്ലാതെ പൂർണമായും ഉപയോക്താവിന്റെ ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം പ്രവർത്തിക്കുന്നത്. ഇതിനായി ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ നേരത്തെ തന്നെ ബന്ധിപ്പിച്ചിരിക്കണം എന്നുമാത്രം. എന്തായാലും സമയലാഭം നേടിത്തരുന്നതിനൊപ്പം പ്രായമുള്ളവരെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരവും സൗകര്യപ്രദവുമായ പോസ്റ്റോഫീസ് സേവനം കൂടിയാണിത്.

പണമിടപാടിന് ആധാർ കാർഡ് കൈവശം വെക്കണോ?

ആധാർ കാർഡ് കൈവശം വെച്ചില്ലെങ്കിലും പണമിടപാട് നടത്താവുന്നതാണ്. ആധാർ നമ്പറും ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈലും കൈവശം ഉണ്ടായാൽ മതി. എന്നിരുന്നാലും ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ അതിനകം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രേമ പണമിടപാട് വിജയകരമായി പൂർത്തിയാകൂ എന്നുമാത്രം.

എന്തൊക്കെ സേവനങ്ങൾ ലഭിക്കും?

പണം പിൻവലിക്കാൻ കഴിയും
അക്കൗണ്ടിലെ ബാലൻസ് തിരക്കാം
ബാങ്ക് അക്കൗണ്ടിന്റെ മിനി സ്റ്റേറ്റ്മെന്റ്
ഒരു ആധാറിൽ നിന്നും മറ്റൊരു ആധാറിലേക്ക് പണം അയക്കാം
കൂടുതൽ വിവരങ്ങൾക്ക് ഐപിപിബി വെബ്സൈറ്റിൽ എഇപിഎസിനെ കുറിച്ചുള്ള എഫ്എക്യു വായിച്ചുനോക്കാവുന്നതാണ്.

ഇടപാട് പൂർത്തിയായെന്ന് എങ്ങനെ അറിയും?

പോസ്റ്റ്മാന്റെ കൈവശമുള്ള മൈക്രോ-എടിഎമ്മിൽ പണമിടപാട് നടത്തിയതിന്റെ തൽസ്ഥിതി അറിയാനാകും. കൂടാതെ ഐപിപിബിയിൽ നിന്നും ഉപയോക്താവിന് മെസേജ് ലഭിക്കുന്നതായിരിക്കും. അതുപോലെ ഉപയോക്താവിന്റെ ബാങ്കിൽ രജിസ്റ്റ‌ർ ചെയ്തിട്ടുണ്ടെങ്കിൽ അവിടെ നിന്നും ഇടപാട് സംബന്ധിച്ച എസ്എംഎസ് ലഭിക്കുന്നതായിരിക്കും.

ചാ‌ർജുകളും പരിധിയും

പണമിടപാടിൽ പ്രത്യേകിച്ച് നിരക്ക് ഈടാക്കുന്നില്ലെങ്കിലും വീട്ടുപടിക്കലിലെ സേവനങ്ങൾക്ക് ഐപിപിബി മിതമായ നിരക്കിൽ ചാർജ് ഈടാക്കുന്നുണ്ട്. അതുപോലെ ആധാർ അധിഷ്ഠിത ഇടപാടുകൾക്ക് ഐപിപിബി പ്രത്യേകമായ പരിധി നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും ഒരു ഇടപാടിൽ പരമാവധി 10,000 രൂപയായി എൻപിസിഐ നിജപ്പെടുത്തിയിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *