ഖത്തറില്‍ യൂറോകപ്പ് ഫാൻ സോണിലെ സ്റ്റാളുകൾ വൻ വിജയം
ദോഹ: ജർമനിയിൽ നടന്ന യൂറോകപ്പ് ഫുട്ബാൾ ടൂർണമെന്റിനോടനുബന്ധിച്ച് ഫാൻ സോണുകളിൽ ‘വിസിറ്റ് ഖത്തർ’ ഒരുക്കിയ സ്റ്റാളുകളും ആക്ടിവേഷനുകളും വൻ വിജയം. യൂറോപ്യൻ ഫുട്ബാൾ കമ്പക്കാർക്ക് ഖത്തറിന്റെ സാംസ്കാരിക സമൃദ്ധിയും ആതിഥ്യമര്യാദയും വിനോദസഞ്ചാര സാധ്യതകളും പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് തുടങ്ങിയ സ്റ്റാളിൽ 45,000ത്തിലധികം പേർ സന്ദർശിച്ചു.
ബെർലിനിലെയും മ്യൂണിച്ചിലെയും ഫാൻ സോണുകളിലാണ് ‘ദോഹ ക്ലബ്’ എന്ന പേരിൽ സ്റ്റാൾ തുറന്നത്. വിവിധ പ്രദർശനങ്ങളും മത്സരങ്ങളും ഇവിടങ്ങളിൽ സംഘടിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ ഖത്തറിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി അവതരിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ഖത്തറിലെ പ്രധാന സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന പരസ്യ വിഡിയോ യൂറോപ്പിലെ 49 ചാനലുകളിൽ പ്രദർശിപ്പിച്ചു. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനും സ്വീകരിക്കാനും പാകത്തിൽ രാജ്യം കഴിഞ്ഞ ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)