Posted By user Posted On

ഖത്തറിൽ സ​കാ​തി​ന് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ആ​പ് വ​ഴി അ​പേ​ക്ഷി​ക്കാം

ദോ​ഹ: സ​കാ​തി​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് സ​കാ​ത് വ​കു​പ്പി​ന്റെ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സ​ഹാ​യ​ത്തിന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് സ​കാ​ത് ഫ​ണ്ടി​ലെ ക​ല​ക്ഷ​ൻ ആ​ൻ​ഡ് സ​കാ​ത് അ​ക്കൗ​ണ്ട്‌​സ് മേ​ധാ​വി മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ സെ​യ്ദ് പ​റ​ഞ്ഞു. എ​ല്ലാ രേ​ഖ​ക​ളും വെ​ബ്സൈ​റ്റി​ൽ നി​ശ്ചി​ത വി​ൻ​ഡോ​ക​ളി​ൽ അ​പ് ലോ​ഡ് ചെ​യ്യ​ണം. .സ​കാ​ത് ഫ​ണ്ട് ഓ​ഫി​സു​ക​ൾ വ​ഴി​യോ രാ​ജ്യ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​ല​ക്ഷ​ൻ പോ​യ​ന്റു​ക​ൾ മു​ഖേ​ന​യോ സാ​ധ്യ​മാ​കും. 55199990 – 55199996 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ലെ എ​ക്‌​സ്പ്ര​സ് ക​ല​ക്ഷ​ൻ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യോ ബാ​ങ്കു​ക​ളി​ൽ സ​കാ​ത് കാ​ര്യ വ​കു​പ്പി​ന്റെ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യോ സ​കാ​ത് ന​ൽ​കാ​ൻ സാ​ധി​ക്കും. ക​ഴി​ഞ്ഞ മാ​സം സ​കാ​ത് ഇ​ന​ത്തി​ൽ 11.6 ദ​ശ​ല​ക്ഷം റി​യാ​ൽ വി​ത​ര​ണം ചെ​യ്ത​താ​യി ഖ​ത്ത​ർ ഔ​ഖാ​ഫ് -ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *