Posted By user Posted On

ഖത്തറിൽ അ​ന​ധി​കൃ​ത ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി മ​ന്ത്രാ​ല​യം

ദോ​ഹ: അ​നു​മ​തി​യി​ല്ലാ​തെ സേ​വ​നം ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം എ​ക്​​സ്​ പോ​സ്​​റ്റി​ലൂ​ടെ അ​റി​യി​ച്ചു. ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച ഉ​ബ​ർ, ക​ർ​വ ടെ​ക്നോ​ള​ജി​സ്, ക്യൂ ​ഡ്രൈ​വ്, ബ​ദ്ർ, അ​ബ​ർ, സൂം ​റൈ​ഡ്, റൈ​ഡി എ​ന്നീ ക​മ്പ​നി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഓ​ൺ​ലൈ​ൻ ടാ​ക്സി സേ​വ​നം ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ള​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി ചി​ല ക​മ്പ​നി​ക​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഓ​ൺ​ലൈ​ൻ ടാ​ക്സി സേ​വ​ന​ത്തി​ന് ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *