കുവൈത്തിൽ കൊടും ചൂട്; ഉഷ്ണതരംഗത്തിന് സാധ്യത; അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിക്കരുത്
കുവൈത്തിൽ വ്യാഴാഴ്ച മുതൽ ചൂട് ശക്തിയാകും. കുവൈത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് 50ഡിഗ്രിക്ക് മുകളിൽ താപ നില രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ചില പ്രദേശങ്ങളിൽ താപനില അൻപത് ഡിഗ്രിക്ക് മുകളിൽ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മണിക്കൂറിൽ 08 മുതൽ 30 കിലോ മീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ വടക്ക് പടിഞ്ഞാറൻ കാറ്റുവീശുമെന്നും പരമാവധി താപനില 48 മുതൽ 53ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും അൽ ബറാവി പറഞ്ഞു. വെള്ളിയാഴ്ച കാലാവസ്ഥ വളരെ ചൂട് കൂടിയതായിരിക്കം. ഇന്നലെ വ്യാഴാഴ്ച ഏറ്റവും കൂടിയ താപനില 52 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ അടിച്ചുവീശി. എന്നാൽ ഇന്ന് വെള്ളിയാഴ്ച പകൽ സമയത്ത് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അടിച്ചുവീശാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് കനത്ത ചൂടിനും തുറന്ന സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയർത്തിവിടാനും സാധ്യതയുണ്ട്. പരമാവധി താപനില 49 മുതൽ 53 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഇന്നത്തെ താപനില. കടലിൽ തിരമാലകൾ അഞ്ച് അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി സമയത്തും സമാനമായ രീതിയിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. കടൽ പകൽ പോലെ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)