Posted By editor1 Posted On

കുവൈത്തിലെ അഹ്മദി ആശുപത്രിയിൽ ജോലി ഒഴിവ്; വിദേശികൾക്കും അപേക്ഷിക്കാം

കുവൈത്തിലെ അഹ്മദി ആശുപത്രിയിൽ ജോലി ഒഴിവ്. വിവിധ തസ്തികകളിലേക്ക് പരിചയ സമ്പന്നരായ സ്വദേശികളിൽനിന്നും വിദേശികളിൽനിന്നും കുവൈത്ത് ഓയിൽ കമ്പനി അപേക്ഷ ക്ഷണിച്ചു .കുവൈത്ത് ഓയിൽ കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അഹ്മദി ആശുപത്രിയാണിത്. അപകടങ്ങൾക്കും അത്യാഹിതങ്ങൾക്കുമുള്ള ചികിത്സ, ഇൻ്റേണൽ മെഡിസിൻ, ജനറൽ പ്രാക്ടീസ്, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, ഡെർമറ്റോളജി, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഒഫ്താൽമോളജി, ചെവി, മൂക്ക്, തൊണ്ട പരിചരണം, ദന്തചികിത്സ, പ്രതിരോധ മെഡിക്കൽ സേവനങ്ങൾ, റേഡിയോളജി, അനസ്തേഷ്യ, ഫിസിയോതെറാപ്പി തുടങ്ങിയ മെഡിക്കൽ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ദന്തചികിത്സ, ശ്രവണ, വിഷൻ തെറാപ്പി, പോഷകാഹാരം, ഫാർമസി, റേഡിയോളജി, ഫിസിയോതെറാപ്പി, ലബോറട്ടറി ടെക്നീഷ്യൻ, , ഓറൽ, ഡെൻ്റൽ ഹെൽത്ത് ടെക്നീഷ്യൻ മുതലായ വിഭാഗങ്ങളിലെ സ്പെഷ്യലൈസേഷൻ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് . അപേക്ഷ സമർപ്പിക്കാനുള്ള അവസരംജൂലൈ 24 വരെയാണ് .അപേക്ഷകരായ വിദേശികൾ ആവശ്യമായ യോഗ്യതകൾ ഉള്ളവരും വിസമാറ്റാൻ സാധിക്കുന്നവരുമായിരിക്കണം .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *