Posted By user Posted On

പാരിസ് ഒളിംപിക്സിന് സുരക്ഷ ഉറപ്പുവരുത്താൻ ഖത്തർ സൈനികരും

ദോഹ ∙ ഈ മാസം 26 മുതൽ നടക്കുന്ന പാരിസ് ഒളിംപിക് ഗെയിംസിന്‍റെ സുരക്ഷാ രംഗത്ത് പ്രവർത്തിക്കാൻ പാരിസിലേക്ക് പോകുന്ന ഖത്തർ സുരക്ഷ സേനാംഗങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖവിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി കൂടിക്കാഴ്ച നടത്തി. പരിപാടിയുടെ വിജയകരമായ സുരക്ഷ ഉറപ്പാക്കുന്നതിന് ടീം അംഗങ്ങൾ ജാഗ്രത പുലർത്താണെമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഖത്തറി ദേശീയ കേഡറുകൾക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു. അംഗങ്ങൾക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നുള്ള ആശംസകളും നിർദ്ദേശങ്ങളും മന്ത്രി കൈമാറി. ഖത്തർ സുരക്ഷാ സേന പാരിസ് 2024 ഒളിംപിക്‌സ് സുരക്ഷാ ദൗത്യത്തിനായി  പ്രത്യേക പരിശീലന പരിപാടി പൂർത്തിയാക്കിയിട്ടുണ്ട്. മൂന്നാഴ്ച നീണ്ടുനിന്ന വിവിധ പരിശീലന കോഴ്‌സുകൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങിയ പരിപാടികൾ പരിശീലനത്തിന്‍റെ ഭാഗമായി നടന്നു. ഖത്തറും ഫ്രഞ്ച് റിപ്പബ്ലിക്കും തമ്മിലുള്ള സുരക്ഷാ സഹകരണ കരാറിന്‍റെ ഭാഗമായാണ് ഈ സഹകരണം. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *