കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കുവൈറ്റിലെ സെവൻത് റിംഗ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച എഴ് പ്രവാസികളുടെയും ബോഡി നാട്ടിൽ അയക്കുന്നതിന്റെ പ്രവർത്തനം പൂർത്തിയാക്കി. അപകടത്തിൽ 5 ഇന്ത്യക്കാരും 2 ബംഗ്ലാദേശികളുമാണ് മരിച്ചത്. പഞ്ചാബ് സൗദേശികളായ , വിക്രം സിംഗ്, ദേവീന്ദർ സിംഗ്, ബക്കർ സിംഗ്,ബീഹാരി ലാൽ എന്നിവരും രാജ് കുമാർ കൃഷ്ണ സാമി എന്ന തമിഴ് നാട് സ്വദേശിയുമാണ് മരിച്ചത്. ഇന്ത്യൻ എംബസിയുടെ പൂർണ സഹകരണവും കമ്പനി യുടെ ശ്രമങ്ങളും കാര്യങ്ങൾ എളുപ്പമാക്കുവാൻ സാധിച്ചു. ബിക്രൻസിംഗ് ചണ്ഡിഗഡ്, മുഹമ്മദ് മൊല്ല ബംഗ്ലാദേശ്, രാജ്‌കുമാർ കൃഷ്ണ സ്വാമി തമിഴ്നാട് , മൊഹമ്മദ് അലി ഹുസൈൻ ബംഗ്ലാദേശ്, ബാൽകർ കരം സിംഗ് ചണ്ഡിഗഡ്, ദേവിന്ദർ സിംഗ് ചണ്ഡിഗഡ്,ബീഹാരി ലാൽ അമൃസർ എന്നിവരുടെ ബോഡികൾ ഡൽഹി. എയർപോർട്ട് വഴി അമൃത്സരിലേക്കും, ചണ്ഡിഗഡ് ലേക്കും എത്തിക്കുവാനും,തമിഴ്നാട് സ്വദേശിയെ തിരുവനന്തപുരം എയർപോർട്ട് വഴി സ്വദേശതേക്ക് എത്തിക്കുവാനും, മറ്റു രണ്ട് ബംഗ്ലാദേശ് സഹോദരന്മാരുടെ ബോഡി ധാക്ക എയർപോർട്ട് വഴി നാട്ടിലെത്തിക്കുവാനുള്ള ക്രമീകരണം പൂർത്തിയായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)