കുവൈറ്റിൽ താമസ നിയമലംഘകരുടെ അറസ്റ്റ് തുടരുന്നു; പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 70,000 പേർ
താമസ നിയമലംഘകർക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ കാമ്പെയ്‌നിൽ, മഹ്ബൂള, ഫഹാഹീൽ, മംഗഫ് ഏരിയകളിൽ രണ്ട് മണിക്കൂർ പരിശോധനയ്ക്കിടെ റെസിഡൻസി നിയമം ലംഘിച്ചതിന് റെസിഡൻസി കാലാവധി കഴിഞ്ഞവർ ഉൾപ്പെടെ 60 പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തു. അതേസമയം, വർഷങ്ങളായി രാജ്യത്ത് അനധികൃതമായി താമസിച്ചതിന് പിഴയടക്കാതെ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്കായി കഴിഞ്ഞ മാർച്ചിൽ സർക്കാർ പുറപ്പെടുവിച്ച പൊതുമാപ്പിൻ്റെ ആനുകൂല്യം 65,000 മുതൽ 70,000 വരെ താമസ നിയമ ലംഘകർക്ക് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)