ഖത്തറിൽ മത്സ്യസമ്പത്ത് സംരക്ഷിക്കാൻ സഹകരണം ആവശ്യപ്പെട്ട് മന്ത്രാലയം
ദോഹ: കടലിൽ മത്സ്യബന്ധന പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള ഉത്തരവും മാർഗനിർദേശങ്ങളും പാലിക്കണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പ്രതിബദ്ധത വരുംതലമുറയുടെ ഭാവിയിലേക്കുമുള്ള യഥാർഥ നിക്ഷേപമാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
നിരോധിത മത്സ്യബന്ധന ഉപകരണങ്ങളും രീതികളും സംബന്ധിച്ച് മന്ത്രാലയം തൊഴിലാളികളെ ഓർമിപ്പിക്കുകയും ചെയ്തു. ഡൈവിങ് റൈഫിൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുമ്പോൾ ശ്വസിക്കാൻ കംപ്രസ് ചെയ്ത എയർ സിലിണ്ടറുകൾ ഉപയോഗിക്കുന്നത് വിലക്കിയതാണ്.
അസ്തമയത്തിന് ശേഷം പുലർച്ചെ വരെ ഡൈവിങ് റൈഫിൾ ഉപയോഗിച്ച് മീൻ പിടിക്കാൻ പാടില്ല. ഇവ മത്സ്യബന്ധന യാത്രയിൽ കൊണ്ടുപോകാനും പാടില്ല. മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഡൈവിങ് റൈഫിൾ ഉപയോഗിച്ച് പിടിക്കരുത്. ഈ സമയത്ത് അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ അനുസരിച്ച് മാത്രം മത്സ്യബന്ധനം നടത്തണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7
Comments (0)