
കുവൈത്തിൽ പ്രവാസി തൂങ്ങിമരിച്ച നിലയിൽ
കുവൈത്തിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജലീബ് അൽ ഷുയൂഖ് ഏരിയയിലെ ഒരു അപ്പാർട്ട്മെൻറിലാണ് പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 33 വയസ്സ് പ്രായമുള്ള യുവാവാണ് മരിച്ചത്. വിവരം അറിഞ്ഞ ഉടൻ ബന്ധപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരും ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
Comments (0)