Posted By editor1 Posted On

കുവൈറ്റിൽ 586 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്തു, 14 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം മേധാവി ഹനൻ അബ്ബാസ് ജൂണിൽ 474 ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി വെളിപ്പെടുത്തി. ഈ പരിശോധനകൾ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും 186 നിയമലംഘന റിപ്പോർട്ടുകൾ നൽകുന്നതിനും 14 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും കാരണമായി. അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. റീം അൽ ഫുലൈജിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ അബ്ദുല്ല അൽ കന്ദാരിയുടെ മേൽനോട്ടത്തിൽ പരിശോധനാ പര്യടനങ്ങൾ സംഘടിപ്പിച്ചതെന്ന് അബ്ബാസ് പ്രസ്താവനയിൽ പറഞ്ഞു.

ഭക്ഷണ സ്ഥാപനങ്ങളുടെ മേൽ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കാനും ഭക്ഷണത്തിൻ്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പ് വരുത്താനും അതുവഴി ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കാനും ഈ പരിശോധനകൾ ലക്ഷ്യമിടുന്നു. അതോറിറ്റിയുടെ ഹെൽത്ത് ലൈസൻസില്ലാതെ ഭക്ഷണശാല പ്രവർത്തിപ്പിക്കുക, രിശോധനയുടെ അടിസ്ഥാനത്തിൽ നിറത്തിലും രൂപത്തിലും ഗന്ധത്തിലും മാറിയ മനുഷ്യ ഉപഭോഗത്തിന് കൊള്ളാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുക, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന തൊഴിലാളികളെ നിയമിച്ചതടക്കമുള്ള നിയമലംഘനങ്ങൾ ഉൾപ്പെടുന്നുവെന്ന് അബ്ബാസ് കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *