ചൂട് കൂടും, ശ്രദ്ധവേണം: മുന്നറിയിപ്പുമായി കുവൈത്ത് കാലാവസ്ഥ കേന്ദ്രം
കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില കൂടുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന്കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമായിരിക്കുമെന്നും പൊടിപടലത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. നിലവിൽ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ അമ്പത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. താപനില വർധിക്കുന്നതിനാൽ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ കനത്ത ചൂട് നിലനിൽക്കും. രാത്രിയിലും വലിയ മാറ്റം ഉണ്ടാകില്ല. താപനില ഉയരുന്നതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
Comments (0)