കുവൈത്ത് തീപിടിത്തം: അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി നീട്ടി
കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടുത്ത സംഭവത്തിൽ അറസ്റ്റിലായ 15 പേരുടെ കസ്റ്റഡി നീട്ടി. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങൾക്കായി കേസിൽ എട്ട് കുവൈത്തി പൗരന്മാരും, മൂന്ന് ഇന്ത്യക്കാരും, നാല് ഈജിപ്തുകാരുമാണ് അറസ്റ്റിലായത്. എൻ.ബി.ടി.സി തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിന് കാരണം വൈദ്യുത തകരാറാണെന്ന് നേരത്തെ ജനറൽ ഫയർഫോഴ്‌സ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
Comments (0)