കുവൈത്തിൽ 60 കഴിഞ്ഞ തൊഴിലാളികളുടെ വിസ പുതുക്കൽ; പുനപരിശോധന ആവശ്യം ശക്തമാകുന്നു
കുവൈത്തിൽ 60 വയസുകഴിഞ്ഞ വിദേശ തൊഴിലാളികളുടെ താമസ രേഖ പുതുക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണം പുനപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെയും സ്വദേശി വൽക്കരണ പദ്ധതി നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് 60 വയസുകഴിഞ്ഞ അവിദഗ്ദ തൊഴിലാളികൾക്ക് തൊഴിൽ അനുമതി രേഖ പുതുക്കുന്നതിന് 5000 ദിനാർ അധിക ഫീസും 500 ദിനാർ ഇൻഷൂറൻസും ഏർപ്പെടുത്തിയത്. തൊഴിൽ പരിശീലനം നേടിയ 60 കഴിഞ്ഞവർ ജോലിയിൽ തുടരുന്നത് തങ്ങളുടെ ഉല്പാദന ക്ഷമത വർധിക്കുന്നതിന് കാരണമാകുമെങ്കിൽ അവരെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്നുമാണ് കമ്പനികൾ പറയുന്നത് .
ഫീസ് വർധനവുൾപ്പെടെ ഭേതഗതികൾ പിൻവലിച്ച് 60 കഴിഞ്ഞവരുടെ കാര്യത്തിൽ പഴയ നിയമം തന്നെ പുനഃസ്ഥാപിക്കണമെന്നാണ് കമ്പനികളുടെയും നിക്ഷേപകരുടെയും ആവശ്യം .വിദേശരാജ്യങ്ങളിലൊന്നും കുടിയേറ്റ തൊഴിലാളികൾക്ക് പ്രായ പരിധി നിശ്ചയിച്ചിട്ടില്ല . ഇക്കാര്യത്തിൽ പഴയ നിയമം തന്നെ പ്രാബല്യത്തിലാക്കണമെന്നാണ് നിരവധിപേരുടെ ആവശ്യം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqEfpYsQRpVH9OGFaPiau9
Comments (0)