പ്രവാസികളുടെ നൊമ്പരമായി മലയാളിയായ കുഞ്ഞു മൽഖ; ജീവിതം തിരിച്ചുപിടിക്കാൻ ഇനിയും വേണം 6 ദശലക്ഷം ഖത്തർ റിയാൽ
ദോഹ ∙ ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ നൊമ്പരമായി മാറിയ കുഞ്ഞു മാലാഖ മൽഖ റൗഹിയുടെ ജീവിതം തിരിച്ചുപിടിക്കാൻ ഇനിയും വേണം 6 ദശലക്ഷം ഖത്തർ റിയാൽ. കാരുണ്യത്തിന്റെയും കരുതലിന്റെയും ഗന്ധമുള്ള പ്രവാസത്തിലെ വിയർപ്പ് തുള്ളികളിൽ നിന്നും ഒഴുകിയെത്തിയ നാണയ തുണ്ടുകൾ ഉൾപ്പെടെ ചേർത്ത് ഇതുവരെ 50 ലക്ഷം ഖത്തർ റിയാലിനു മുകളിൽ ശേഖരിക്കാൻ സാധിച്ചു. ഖത്തറിലെ വിവിധ പ്രവാസി കൂട്ടായ്മകളും സ്വദേശികളും വിദേശികളുമായ ജീവകാരുണ്യ പ്രവർത്തകരും ഒത്തുരുമിച്ചു നിന്നപ്പോഴാണ് 50 ലക്ഷം എന്ന വലിയ തുകയിലേക്കു ഇത് എത്തിയത് . ബിരിയാണി ചലഞ്ച് മുതൽ ഷൂട്ടൗട്ട് മത്സരം വരെ സംഘടിപ്പിച്ചാണ് ഖത്തറിലെ പ്രവാസി സംഘടനകൾ മൽഖ റൗഹിയുടെ പുഞ്ചിരി നിലനിർത്താനുള്ള ശ്രമത്തിൽ പങ്കാളികളായത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)