
സമ്പാദ്യശീലം വളർത്തണോ? ഭാരതീയ തപാൽ വകുപ്പ് വഴി കേന്ദ്രസർക്കാർ നൽകുന്ന നിരവധി പദ്ധതികളെ പറ്റി കൂടുതലറിയാം
നിക്ഷേപകർക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ തപാൽ വകുപ്പ് വഴി കേന്ദ്രസർക്കാർ നൽകുന്ന നിരവധി സ്കീമുകളാണുള്ളത്. ഇവ കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ളതും, ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നതുമാണ്. പദ്ധതികളെപ്പറ്റി വിശദമായറിയാം.
എസ്ബി സേവിങ്സ് അക്കൗണ്ട്
-മിനിമം ബാലൻസ് 500 രൂപ മാത്രം.
-ഓൺലൈൻ / മൊബൈൽ ബാങ്കിങ് സേവനങ്ങളും, ATM കാർഡ് സൗകര്യവും ലഭ്യമാണ്.
SSA – സുകന്യ സമൃദ്ധി അക്കൗണ്ട്
-പത്തു വയസ്സ് വരെയുള്ള പെൺകുട്ടികളുടെ സുരക്ഷിത ഭാവിക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതി.
-നിക്ഷേപ കാലാവധി 21 വർഷം.
-കുറഞ്ഞ നിക്ഷേപം 250 രൂപ, പരമാവധി 150000 രൂപ.
-മുഴുവൻ നിക്ഷേപത്തിനും സെക്ഷൻ 80 C പ്രകാരമുള്ള ആദായ നികുതി ഇളവ്.
-18 വയസ്സ് തികയുകയോ പത്താംതരം പാസ്സാവുകയോ ചെയ്താൽ നീക്കിയിരിപ്പിന്റെ 50% വിദ്യാഭ്യാസത്തിനായി പിൻവലിക്കാവുന്നതാണ്.
-വിവാഹത്തിന് ആവശ്യമെങ്കിൽ അക്കൗണ്ട് ക്ലോസെ ചെയ്യാവുന്നതാണ്.
MIS – മാസ വരുമാന പദ്ധതി
- അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി
-പ്രതിമാസ പലിശ ലഭിക്കുന്നു.
-അക്കൗണ്ടിൽ ഒരാൾക്ക് 9 ലക്ഷവും, രണ്ടാൾക്ക് 15 ലക്ഷവും നിക്ഷേപിക്കാം.
SCSS – സീനിയർ സിറ്റിസൺ സേവിങ്സ് സ്‌കീം
- മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതി.
-60 വയസ്സ് തികഞ്ഞവർക്കും, 55 വയസ്സ് കഴിഞ്ഞു വിരമിച്ചവർക്കും പദ്ധതിയിൽ അംഗമാവാം.
-പരമാവധി 30 ലക്ഷം രൂപ. - കാലാവധി 5 വര്ഷം.
RD – റെക്കറിംഗ് ഡെപ്പോസിറ്റ്
-100 രൂപ മുതൽ എത്ര വലിയ തുകയും പ്രതിമാസ തവണകളായി നിക്ഷേപിക്കാം.
-കാലാവധി 5 വര്ഷം.
PPF – പബ്ലിക് പ്രോവിഡന്റ് ഫണ്ട്
-15 വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി.
-കുറഞ്ഞ തുക – 500/-, പരമാവധി തുക 150000/-
-നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കുന്നു.
TD – ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്
-സ്ഥിരനിക്ഷേപമായി 1000 രൂപ മുതൽ 1,2,3,5 എന്നീ വർഷ കാലയളവിലേക്ക് നിക്ഷേപിക്കാം.
-നിക്ഷേപത്തിന് പരിധിയില്ല.
-5 വർഷ നിക്ഷേപത്തിന് സെക്ഷൻ 80 C പ്രകാരമുള്ള ആദായ നികുതി ഇളവ് ലഭിക്കുന്നു.
NSC – നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്
-ഉയർന്ന പലിശനിരക്കും, ആദായനികുതി സെക്ഷൻ 80 C പ്രകാരമുള്ള ആനുകൂല്യം ഒത്തുചേരുന്ന നിക്ഷേപ പദ്ധതി.
-നിക്ഷേപത്തിന് പരിധിയില്ല.
-അഞ്ചു വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി.
KVP – കിസാൻ വികാസ് പത്ര
-115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുന്നു ആകർഷകമായ നിക്ഷേപ പദ്ധതി.
-നിക്ഷേപത്തിന് പരിധിയില്ല.
-രണ്ടര വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും നിക്ഷേപം ആനുപാതിക പലിശയോടെ പിൻവലിക്കാവുന്നതാണ്.
MSSC – മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്
-ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ 1.04.2023 മുതൽ രണ്ട് വർഷത്തേക്ക് പ്രഖ്യാപിച്ച പുതിയ സമ്പാദ്യപദ്ധതി.
-ഏതൊരു സ്ത്രീക്കും, പെൺകുട്ടിക്കും ഈ അക്കൗണ്ട് ചേർക്കാവുന്നതാണ്.
-കൂടിയ നിക്ഷേപം 2 ലക്ഷം രൂപ, കുറഞ്ഞ നിക്ഷേപം 1000 രൂപ.
-കാലാവധി രണ്ട് വര്ഷം, 7.5 ശതമാനം കൂട്ടുപലിശ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)