
തിരുവനന്തപുരം- മുംബൈ വിമാനത്തിനു ബോംബ് ഭീഷണി; പരിശോധന തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്.
തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃതര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. ആളുകളെ പുറത്തേക്ക് പോകാൻ അനുവദിച്ചിട്ടില്ല. പരിശോധന ഇപ്പോഴും തുടരുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)