ഖത്തറിലേക്ക് രേഖയില്ലാതെ ചെന്നായ്ക്കളെ കൊണ്ടുവരാനുള്ള ശ്രമം പിടികൂടി
ദോഹ: വ്യക്തമായ രേഖകളില്ലാതെ ഖത്തറിലേക്ക് നാല് കാനിസ് ലൂപസ് ചെന്നായ്ക്കളെ കൊണ്ടുവരാനുള്ള ശ്രമം അധികൃതർ തടഞ്ഞു. അബൂ സംറ തുറമുഖത്താണ് വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ വ്യാപാരം നിയന്ത്രിക്കുന്ന നിയമം അനുസരിച്ച് ഇവയെ കണ്ടുകെട്ടിയത്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എക്സിൽ അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുമായി രാജ്യത്ത് പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ഈ ജീവികളുടെ ഔദ്യോഗിക സർട്ടിഫിക്കറ്റ് കരുതിയിരിക്കേണ്ടതിന്റെ പ്രാധാന്യം വന്യജീവി വികസന വകുപ്പ് ഊന്നിപ്പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
Comments (0)