ഖത്തറില്‍ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വർധന
ദോഹ: രാജ്യത്ത് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ പ്രതിവർഷം 2.9 ശതമാനം വർധന. ദേശീയ ആസൂത്രണ കൗൺസിൽ പുറത്തുവിട്ട കണക്കുപ്രകാരം ട്രെയിലറുകൾ, മോട്ടോർ സൈക്കിളുകൾ, ഭാരവാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയിലെല്ലാം വളർച്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിലിൽ 7011 പുതിയ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഏപ്രിലിൽ 6188 ഡ്രൈവിങ് ലൈസൻസ് അനുവദിച്ചു. ഇതിൽ 4,916 എണ്ണം വിദേശ പുരുഷന്മാർക്കാണ്.
വിദേശ സ്ത്രീകൾക്ക് 892 ലൈസൻസും ഖത്തരി പുരുഷന്മാർക്ക് 275 എണ്ണവും ഖത്തരി സ്ത്രീകൾക്ക് 105 എണ്ണവുമാണ് അനുവദിച്ചത്. ഏപ്രിലിൽ 43 ട്രെയിലറുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 186 ശതമാനം വർധന. മോട്ടോർ സൈക്കിൾ രജിസ്ട്രേഷൻ 185 ആണ് (28.5 ശതമാനം വളർച്ച). സ്വകാര്യ വാഹന രജിസ്ട്രേഷൻ 9.9 ശതമാനം വർധിച്ചു. ഈ വർഷം ഏപ്രിലിൽ 5642 എണ്ണം രജിസ്റ്റർ ചെയ്തു. 951 ട്രാൻസ്പോർട്ട് വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ വളർച്ച 6.1 ശതമാനമാണ്. അതേസമയം, 2024 മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ വാഹന രജിസ്ട്രേഷൻ കുറയുകയാണ് ചെയ്തത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)