Posted By user Posted On

നിങ്ങള്‍ക്ക് ബുർജ് ഖലീഫയിൽ പരസ്യം ചെയ്യാൻ ആഗ്രഹമുണ്ടോ? എത്ര പണം ചെലവാകുമെന്ന് അറിയാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിങ്ങളുടെ സ്ഥാപനത്തിന്റെയോ മറ്റോ പരസ്യം പ്രദർശിപ്പിക്കാൻ എത്ര ചെലവ് വരും? നമ്മുടെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ മെഗാഹിറ്റ് ചിത്രമായ കുറുപ്പിന്റെ പ്രമോഷൻ ബുർജ് ഖലീഫയിൽ നടന്നതോർമ്മയില്ലേ..?

അന്ന് ആ പ്രമോഷൻ വീഡിയോ കണ്ടപ്പോഴെങ്കിലും നമ്മളിൽ പലരും ഇതിനെക്കുറിച്ച് ചിന്തിച്ചവരായിരിക്കും. സാക്ഷാൽ ബുർജ് ഖലീഫയെ ലോകത്തെ ഏറ്റവും വലിയ പരസ്യപ്പലകയായി ഉപയോഗിക്കണമെങ്കിൽ ഒരു പരസ്യം പ്രദർശിപ്പിക്കുന്ന സമയത്തേയും ദൈർഘ്യത്തേയും ആശ്രയിച്ചാണ് അതിന് ചെലവ് വരിക.

അറിയാം കൂടുതല്‍

ഒന്നാമതായി, ബുർജ് ഖലീഫയിൽ ഒരു പരസ്യം പ്രദർശിപ്പിക്കുന്നതിന്, കെട്ടിടത്തിൻ്റെ ഉടമയായ എമാർ പ്രോപ്പർട്ടീസിൽ നിന്ന് നിങ്ങൾക്ക് അനുമതി ആവശ്യമാണ്. അവരുടെ സമ്മതമില്ലാതെ പരസ്യം പ്രദർശിപ്പിക്കാൻ കഴിയില്ല.

ഇതിന്റെ ചെലവ് കണക്കാക്കുന്നത് പരസ്യം എത്രനേരം പ്രദർശിപ്പിക്കുന്നു, എപ്പോൾ പ്രദർശിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഉദാഹരണത്തിന്, 3 മിനിറ്റ് സന്ദേശമോ പരസ്യമോ ​​ഒരിക്കൽ പ്രവർത്തിപ്പിക്കുന്നതിന് നിങ്ങൾ ഏകദേശം 68,073  ഡോളർ ചെലവ് വരും. അതായത്, ഏകദേശം 57 ലക്ഷം രൂപ. ഇനി  പരസ്യം വാരാന്ത്യങ്ങളിൽ പ്രസാദർശിപ്പിക്കാൻ ആണ് പദ്ധതിയെങ്കിൽ,  8 മണി മുതൽ 10 മണി വരെ പ്രദർശിപ്പിക്കാൻ ചെലവ് 95289 ഡോളറാണ്. അതായത്, ഏകദേശം 79.6 ലക്ഷം രൂപ. ഒരു വാരാന്ത്യത്തിൽ അർദ്ധരാത്രി  വരെ പ്രദർശിപ്പിക്കാനുള്ള  ചെലവ് 1.13 കോടി ദിർഹമാണ്. അതായത്, ഏകദേശം 2.27 കോടി രൂപ ചെലവാകും.

ദുബായ് ആസ്ഥാനമായുള്ള മുള്ളൻ ലോവ് മെന ആണ് ബുർജ് ഖലീഫയുടെ പരസ്യം കൈകാര്യം ചെയ്യുന്ന കമ്പനി. നിങ്ങളുടെ ബ്രാൻഡോ സന്ദേശമോ പരസ്യം ചെയ്യുന്നതിന് ഈ ബുർജ് ഖലീഫ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആവശ്യമായ അനുമതി നേടുകയും പരസ്യച്ചെലവുകൾക്കായി പണം നീക്കിവെക്കുകയും വേണം. 

എന്നാൽ ബക്കറ്റ് പാക്കേജുകളും ബുർജ് ഖലീഫ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുപ്രകാരം മൂന്ന് മിനിട്ട് സമയമുള്ള പ്രൊമോകളോ, സിനിമാ ടീസറുകളോ മറ്റോ രാത്രി 8നും 1 മണിക്കുമിടയിൽ രണ്ടു തവണ പ്രദർശിപ്പിക്കാൻ 500,000 ദിർഹം (ഏകദേശം 1.12 കോടി രൂപ) ചെലവ് വരും.

മൂന്ന് മിനിട്ടിന്റെ പരസ്യം ഇനി മേൽ പറഞ്ഞ സമയത്തിനുള്ളിൽ അഞ്ചു തവണകളായി ആകെ പതിനഞ്ച് മിനുട്ട് പ്രദർശിപ്പിക്കണമെങ്കിൽ, 10 ലക്ഷം ദിർഹം അഥവാ ഏകദേശം 2.2 കോടി ഇന്ത്യൻ രൂപയും ചെലവാക്കേണ്ടി വരും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *