പെരുന്നാൾ അവധി ദിവസങ്ങളിൽ എച്ച്എംസിയുടെ അത്യാഹിത വിഭാഗം മികവോടെ പ്രവർത്തിച്ചു
ദോഹ: പെരുന്നാൾ അവധി ദിവസങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) കീഴിലെ അത്യാഹിത വിഭാഗം മികവോടെ പ്രവർത്തിച്ചു. മൂന്നു ദിവസങ്ങളിലായി രണ്ടായിരത്തിലേറെ പേർക്ക് ചികിത്സ നൽകി. ഇതിൽ 500ലധികവും ഗുരുതരമായിരുന്നില്ല. ഗുരുതരമല്ലാത്ത കേസുകളിൽ ചികിത്സക്ക് പി.എച്ച്.സിക്ക് കീഴിലെ ഹെൽത്ത് സെന്ററുകളെ സമീപിക്കണമെന്ന് ആവർത്തിച്ച് അഭ്യർഥിച്ചിരുന്നെങ്കിലും പലരും സാധാരണ കേസുകൾക്കും ഹമദ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. വന്നവരെ ചികിത്സ നൽകി വിട്ടയച്ചെങ്കിലും ഇത് ജീവനക്കാരുടെ ജോലിഭാരം അധികരിപ്പിക്കാനും തിരക്ക് വർധിക്കാനും കാരണമായി.
തിങ്കളാഴ്ച എത്തിയ 436 കേസുകളിൽ 29 എണ്ണത്തിൽ മാത്രമാണ് അഡ്മിറ്റ് ചെയ്തത്. ബാക്കിയെല്ലാം പരിചരണം നൽകി പറഞ്ഞയച്ചു. കുട്ടികളുടെ അത്യാഹിത വിഭാഗത്തിൽ മൂന്ന് ദിവസത്തിനിടെ അയ്യായിരത്തിലധികം കേസുകൾ എത്തി. പനി, ഛർദി, ശ്വാസതടസ്സം, അണുബാധ തുടങ്ങിയ കേസുകളായിരുന്നു ഭൂരിഭാഗവും. രണ്ടായിരത്തോളം കേസുകളിൽ ആംബുലൻസ് സേവനം നൽകി. പത്തു രോഗികൾക്ക് എയർ ആംബുലൻസ് സേവനം ലഭ്യമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)