ഗോളശാസ്ത്ര പ്രകാരം ഖത്തറിൽ വേനൽക്കാലത്തിന് ഇന്ന് തുടക്കമാകും
ദോഹ: ഗോളശാസ്ത്ര പ്രകാരം ഖത്തറിൽ വേനൽക്കാലത്തിന് നാളെ തുടക്കം. ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും നാളെയായിരിക്കും. ഇതിനോടകം തന്നെ ചിലയിടങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യത്തോടെ താപനില 48 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് വിലയിരുത്തൽ.
പൊതുജനങ്ങൾ ചൂടിനെ നേരിടാൻ കൃത്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ധാരാളം വെള്ളം കുടിക്കുക. കുട്ടികളെ കാറുകളിൽ തനിച്ചാക്കി പോകരുത്. തുറന്ന സ്ഥലങ്ങളിൽ ഉച്ച സമയത്ത് ജോലി ചെയ്യരുത് തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ പങ്കുവെച്ചത്. ഈ മാസം തുടക്കം മുതൽ തന്നെ ഖത്തറിൽ ഉച്ച സമയത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക സ്‌ക്വാഡുകൾ സജീവമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)