ഇതറിഞ്ഞോ? വോയ്‌സ് മെസേജ് ടെക്സ്റ്റാക്കി മാറ്റാം; ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യണ്ട,
വാട്‌സാപ്പില്‍ ഇനി പുതിയ ‘ട്രാന്‍സ്‌ക്രൈബ്’ ഫീച്ചര്‍ വരുന്നു……
ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് വാട്‌സാപ്പിലെ വോയ്‌സ് മെസേജുകള്‍. അറിയിക്കാനുള്ള സന്ദേശം സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തയക്കാം. ഇന്നാല്‍ ഇതിന് സമാനമായ മറ്റൊരു പ്രശ്‌നം സന്ദേശങ്ങളുടെ സ്വീകര്‍ത്താവും നേരിടുന്നുണ്ടാവാം. വാട്‌സാപ്പില്‍ വരുന്ന ശബ്ദ സന്ദേശങ്ങള്‍ ലൗഡ്‌സ്പീക്കര്‍ വഴിയോ, റിസീവര്‍ വഴിയോ കേള്‍ക്കാന്‍ പറ്റിയ സാഹചര്യത്തില്‍ ആയിരിക്കണം എന്നില്ല അയാള്‍. സന്ദേശങ്ങള്‍ വായിക്കുകയാവും എളുപ്പം. ട്രാസ്‌ക്രൈബ് ഓപ്ഷന്‍ അതിന് വേണ്ടിയുള്ളത്. റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്‌സ്റ്റ് ആക്കി മാറ്റാനും തര്‍ജ്ജമ ചെയ്യാനും ഇതുവഴി സാധിക്കും. ഹിന്ദി, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകളിലാവും തുടക്കത്തില്‍ ഈ സൗകര്യം ലഭിക്കുക.
വാട്‌സാപ്പിന്റെ 2.24.7.8 ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഇതുവഴി വാട്‌സാപ്പിലെത്തും. ശേഷം വാട്‌സാപ്പില്‍ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാന്‍സ്‌ക്രൈബ് ചെയ്യാനാവും.
ഫോണില്‍ തന്നെയാവും ഈ ഫീച്ചറിന്റെ പ്രൊസസിങ് നടക്കുക എന്നാണ് വിവരം.അതിനാല്‍ സന്ദേശങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാനായി പുറത്തുള്ള സെര്‍വറുകളിലേക്ക് അയക്കില്ല. ശബ്ദ സന്ദേശങ്ങളുടെ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)