
ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു
ദോഹ : ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് ഹംസ(21), വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്. മാൾ ഓഫ് ഖത്തറിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം.
രണ്ടു പേരും തൽക്ഷണം മരിച്ചു.മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവരുടെ പരിക്ക് ഗുരുതരമില്ലന്നാണ് പ്രാഥമിക വിവരം.മു ഹമ്മദ് ത്വയ്യിബ് ഹംസ ഖത്തർ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരനാണ്. ദോഹ സയൻസ് ആന്റ് ടെക്നോളജി യൂനിവേഴ്സിറ്റി വിദ്യാർത്ഥിയാണ് മുഹമ്മദ് ഹബീൽ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)