Posted By user Posted On

വിമാനത്തിനകത്ത് പുകവലിച്ചയാളെ പിടികൂടി

നെടുമ്പാശേരി: സുരക്ഷാ മാർഗ നിർദേശങ്ങൾ ലംഘിച്ച് വിമാനത്തിനകത്ത് പുകവലിച്ചയാളെ പിടികൂടി. അബുദാബിയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന വടക്കൻ പറവൂർ എഴിക്കര കടമക്കുടി സ്വദേശി ജോബ് ജെറിൻ ആണ് പിടിയിലായത്. ഇയാൾ വിമാനത്തിനകത്തിരുന്ന് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട എയർഹോസ്റ്റസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും പിന്തിരിയാൻ തയ്യാറായില്ല. വിമാനം നെടുമ്പാശേരിയിലെത്തിയപ്പോൾ വിമാന ജീവനക്കാരുടെ പരാതിയെ തുടർന്ന് വിമാനത്താവള സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇയാളെ നെടുമ്പാശേരി പൊലിസിന് കൈമാറി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *