ഖത്തർ എയർവേസിനൊപ്പം ആകാശ യാത്രയിൽ ഇനി രാജ്യത്തിന്റെ ചരിത്രവും കാഴ്ചകളും കൂടി ആസ്വദിക്കാം….എങ്ങനെയെന്നോ?
ദോഹ: ഖത്തർ എയർവേസിനൊപ്പം ആകാശ യാത്രയിൽ ഇനി രാജ്യത്തിന്റെ പൈതൃകവും ചരിത്രവും കാഴ്ചകളുമെല്ലാം ആസ്വദിച്ച് പറക്കാം. ഖത്തർ എയർവേസിന്റെ ഇൻൈഫ്ലറ്റ് വിനോദ സംവിധാനമായ ഒറിക്സ് വണിൽ ഖത്തർമ്യൂസിയം ചാനൽ കൂടി ലഭ്യമായി തുടങ്ങുന്നതോടെ യാത്രക്കാർക്ക് വേറിട്ട ആകാശസഞ്ചാരം ഒരുങ്ങും. ഖത്തറിന്റെ സമ്പന്നമായ പൈതൃകവും, സംസ്കാരവും വിനോദവുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സഞ്ചരിക്കുന്ന യാത്രക്കാർക്ക് ആസ്വാദ്യകരമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തങ്ങളുടെ സാംസ്കാരിക വൈവിധ്യം ലോകത്തിനു മുമ്പാകെ തുറന്നു നൽകാൻ കൂടിയാണ് ഈ സൗകര്യം ഖത്തർ മ്യൂസിയം ഉപയോഗപ്പെടുത്തുന്നത്.
കലാകാരന്മാരും ക്യുറേറ്റർമാരുമായുള്ള അഭിമുഖങ്ങൾ, കഥാവിവരണം, ഡോക്യുമെൻററികൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങൾ ഖത്തർ മ്യൂസിയം ചാനലിലൂടെ ഒറിക്സ് വണിൽ ലഭ്യമാകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)