Posted By user Posted On

വിമാനത്താവളത്തിലെ റൺവേയിൽ ഒരേ സമയം രണ്ടു വിമാനങ്ങൾ; സെക്കൻഡുകൾ വ്യത്യാസത്തിൽ ടേക്ക് ഓഫും ലാൻഡിംഗും, തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ തല നാരിഴയ്ക്ക് ഒഴിവായത് വൻ അപകടം. മുംബൈ വിമാനത്താവളത്തിലെ റൺവേയിൽ ഒരേ സമയം രണ്ടു വിമാനങ്ങൾ എത്തുകയായിരുന്നു. എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ്‌ ചെയ്യുന്ന റൺവേയിൽ തന്നെ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ വൻ അപകടമാണ് ഒഴിവായി. വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായാണ് ഇൻഡിഗോയുടെ വിശദീകരണം. സംഭവത്തിൽ ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ കാണാം. എയർ ഇന്ത്യ ജെറ്റ് പറന്നുയർന്നു നിമിഷങ്ങൾക്കകം ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇൻഡിഗോ വിമാനം ഇൻഡോറിൽ നിന്ന് മുംബൈയിലേക്ക് എത്തിയതായിരുന്നു. എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്കാണ് ടേക്ക് ഓഫ് ചെയ്തത്.  ഇന്നലെയാണ് സംഭവം. ഇൻഡോറിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6E 6053ന് മുംബൈ വിമാനത്താവളത്തിൽ എടിസി ലാൻഡിംഗ് ക്ലിയറൻസ് നൽകിയെന്ന് ഇൻഡിഗോ വ്യക്തമാക്കുന്നു. പൈലറ്റ് ഇൻ കമാൻഡ് ലാൻഡിംഗ് നടപടിക്രമങ്ങള്‍ തുടരുകയും എടിസി നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഞങ്ങൾക്ക് പരമപ്രധാനമാണ്.  നടപടിക്രമം അനുസരിച്ച് ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി. ടേക്ക് ഓഫീന് അനുമതി ലഭിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെയും വിശദീകരണം. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *