അല്‍ ഷമാല്‍ റോഡില്‍ വിആര്‍എസ് ബാരിയറുകളുടെ സുരക്ഷയില്‍ ഗതാഗതം സുഗമമാകും
ദോഹ ∙ ഹൈവേ ഉള്‍പ്പെടെയുള്ള അതിവേഗ പാതകളിലെ വാഹനാപകടങ്ങള്‍ കുറക്കാനും റോഡ് സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഖത്തറിന്റെ വടക്കന്‍ മേഖലയിലെ തിരക്കേറിയ അല്‍ ഷമാല്‍ റോഡില്‍ 60 കിലോമീറ്റര്‍ നീളത്തില്‍ വെഹിക്കിള്‍ റീസെട്രെയ്ന്റ് സിസ്റ്റം (വിആര്‍എസ്) ബാരിയറുകള്‍ സ്ഥാപിച്ചു. വര്‍ഷാവസാനത്തോടെ അല്‍ ഷമാലിന്റെ 100 കിലോമീറ്റര്‍ റോഡിലും ബാരിയറുകള്‍ സ്ഥാപിക്കും. പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ ആണ് വിആര്‍എസ് ബാരിയറുകള്‍ സ്ഥാപിക്കുന്നത്. ഹൈവേകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ സുപ്രധാന പാതകളില്‍ റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അത്യാധുനിക വിആര്‍എസ് ബാരിയറുകള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചത്. ഹൈവേകളിലെയും പ്രധാന റോഡുകളിലെയും നിര്‍ണായക സുരക്ഷാ സംവിധാനമായ വിആര്‍എസ് ബാരിയറുകള്‍ അതിവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോഴുള്ള തീവ്രത കുറക്കാനും സഹായകമാണ്. ഈ വര്‍ഷം അവസാനത്തോടെ വടക്കന്‍ മേഖലയിലെ സുപ്രധാന ഹൈവേയായ 100 കിലോമീറ്റര്‍ നീളുന്ന അല്‍ ഷമാലിന്റെ മുഴുവന്‍ പാതയുടെ ഇരുവശങ്ങളിലും വിആര്‍എസ് ബാരിയറുകള്‍ സ്ഥാപിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)