ഖത്തർ കൊടുംചൂടിലേക്ക്; താപനില 43 ഡിഗ്രിയിലെത്തും
ദോഹ: നാട്ടിൽ പെരുമഴപ്പെയ്ത്തിന്റെ ജൂൺ മാസമെങ്കിൽ, പ്രവാസമണ്ണിൽ ഇത് കൊടുംചൂടിന്റെ ജൂൺ കാലം. ഓരോ ദിനവും ചൂട് കൂടിവരുന്ന മണ്ണിൽ, വരും ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരുമെന്ന മുന്നറിയിപ്പുമായി ഖത്തർ കലണ്ടർ ഹൗസ്. സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിലെത്തിയതോടെ രാജ്യം കൊടുംചൂടിലേക്ക് നീങ്ങുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
‘മിർബആനിയ’ എന്നറിയപ്പെടുന്ന കൊടും വേനൽ സീസൺ 2024 ജൂൺ ഏഴിന് ആരംഭിച്ച് 39 ദിവസം നീളുമെന്നാണ് ഗോളശാസ്ത്ര നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കലണ്ടർ ഹൗസ് വ്യക്തമാക്കുന്നത്. വേനലിന്റെ യഥാർഥ തുടക്കത്തെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും താപനിലയിലെ ഗണ്യമായ വർധനയാണ് ഇതിന്റെ സവിശേഷതയെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു. വർഷത്തിലെ ഏറ്റവും ഉയർന്ന ഉയരത്തിൽ സൂര്യൻ എത്തുന്നതിനാണ് ‘മിർബആനിയ’ എന്ന് പറയപ്പെടുന്നത്. വേനൽകാലത്തോടൊപ്പം വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസവും ഇക്കാലയളവിൽ ഉൾപ്പെടുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെ തണലോ, മേൽക്കൂരയോ ഇല്ലാത്ത സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കുന്നതാണ് നിയമം. കടുത്ത ചൂടിന്റെ ആഘാതം കുറക്കുകയും, വിശ്രമത്തിന് സൗകര്യം നൽകുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)