വീട്ടിലെത്ര പവന്‍ സൂക്ഷിക്കാം ? അലമാരയിലെ സ്വര്‍ണത്തിന് നികുതി അടയ്ക്കണോ? വിശദാംശങ്ങൾ അറിയാം
സ്വര്‍ണ വില ഉയരുന്നതോടെ സ്വര്‍ണം സൂക്ഷിക്കുന്നതിലെ റിസ്‌കും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതിന് നികുതിയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും അറിയേണ്ടതുണ്ട്.
ആവശ്യമുള്ളത്ര അളവില്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം എന്നതാണ് ഇന്ത്യയില്‍ ഇത് സംബന്ധിച്ചുള്ള നികുതി നിയമം പറയുന്നത്. അതേസമയം, നികുതി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ സ്വര്‍ണം വാങ്ങാനുള്ള പണത്തിന്റെ ഉറവിടം കാണിക്കേണ്ടിവരും. പണത്തിന്റെ ഉറവിടം കാണിക്കാതെ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവില്‍ ചില പരിധിയുണ്ട്. ഇത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത അളവിലാണ്. കല്യാണം കഴിഞ്ഞ സ്ത്രീകളാണെങ്കില്‍ 500 ഗ്രാം വരെ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണം സൂക്ഷിക്കാം. പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണമാണ് രേഖകള്‍ ആവശ്യമില്ലാതെ വീട്ടില്‍ സൂക്ഷിക്കാന്‍ സാധിക്കുക. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പ്രകാരം, വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങുന്ന സ്വര്‍ണത്തിന് നികുതി നല്‍കേണ്ടതില്ല.
സാധാരണയായി സ്വര്‍ണാഭരണങ്ങളായോ, നാണയമായോ, സ്വര്‍ണ കട്ടികളായോ ആണ് സ്വര്‍ണം വാങ്ങിവെയ്ക്കുന്നത്. സ്വര്‍ണം വില്‍ക്കുമ്പോഴോ മറ്റൊരു ഡിസൈനായി ആഭരണങ്ങള്‍ മാറ്റുമ്പോഴോ സ്വര്‍ണത്തിന് നികുതി വരും. എത്ര കാലം സ്വര്‍ണം കയ്യില്‍ വെയ്ക്കുന്നു (ഹോള്‍ഡിംഗ് കാലയളവ്) എന്നതിനെ അടിസ്ഥാനമാക്കിയാണ് നികുതി നിര്‍ണയിക്കുക. സ്വര്‍ണ വില്‍ക്കുമ്പോഴുണ്ടാകുന്ന ലാഭത്തെ (capital gains) ഹോള്‍ഡിംഗ് കാലയളവ് അടിസ്ഥാനമാക്കി നികുതി കണക്കാക്കാന്‍ ഹ്രസ്വകാലം (short-term), ദീര്‍ഘകാലം (long-term) തരംതരിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷത്തില്‍ കുറവ് കാലയളവ് (36 മാസം) ഹോള്‍ഡ് ചെയ്തതിന് ശേഷം വില്‍പ്പന നടത്തുമ്പോള്‍ ഹ്രസ്വകാലമായി കണക്കാക്കും. ഹ്രസ്വകാലത്തെ മൂലധന നേട്ടം ആകെ വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി ബ്രാക്കറ്റിന് അടിസ്ഥാനത്തില്‍ നികുതി ഈടാക്കും. ഹോള്‍ഡിംഗ് കാലയളവ് മൂന്ന് വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ ദീര്‍ഘകാലമായി കണക്കാക്കും. ദീര്‍ഘകാലടിസ്ഥാനത്തിലുണ്ടാക്കിയ മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയും സര്‍ചാര്‍ജും സെസ്സും ഈടാക്കും.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)