ഖത്തറിൽ ഡ്രൈവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബല്‍റ്റ് ഇനിമുതൽ നിര്‍ബന്ധം
ഖത്തറിൽ വാഹങ്ങൾ ഓടിക്കുന്ന ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റിൽ യാത്രചെയ്യുന്നയാൾക്കും സീറ്റ് ബല്‍റ്റ് നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനം ചെയ്യുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതാണ്. ഗതാഗത നിയമം സംബന്ധിച്ച 2007ലെ 19-ാം നമ്പര്‍ നിയമത്തിലെ 54-ാം ആര്‍ട്ടിക്കിള്‍ പ്രകാരം മോട്ടര്‍ വാഹനങ്ങളില്‍ ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരനും നിര്‍ബന്ധമായും സീറ്റ് ബല്‍റ്റ് ധരിച്ചിരിക്കണമെന്നാണ് വ്യവസ്ഥയെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രയ്ക്കിടെ ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബല്‍റ്റ് ധരിച്ചിട്ടില്ലെന്ന് ഗതാഗത പട്രോള്‍ ഉദ്യോഗസ്ഥരോ നിരീക്ഷണ ക്യാമറകളോ കണ്ടെത്തിയാല്‍ നിയമ ലംഘനമായി റജിസ്റ്റര്‍ ചെയ്യും. സീറ്റ് ബല്‍റ്റ് സംബന്ധിച്ച ഗതാഗത ലംഘനങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തികൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വിശദമാക്കിയത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)