ഖത്തറില്‍ ബോട്ടുകളുടെ രജിസ്ട്രേഷനും ഇനി ഡിജിറ്റൽ
ദോഹ: ബോട്ട് രജിസ്ട്രേഷനുകളും പുതുക്കലും ഉൾപ്പെടെ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഡിജിറ്റൽ സൗകര്യങ്ങളൊരുക്കി ഖത്തർ ഗതാഗത മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്ന സേവനങ്ങളിൽ ചെറിയ ബോട്ടുകൾ രജിസ്റ്റർ ചെയ്യാനും രജിസ്ട്രേഷൻ പുതുക്കാനും സൗകര്യമുണ്ട്. കൂടാതെ ബോട്ടുകളിൽ മാറ്റം വരുത്തുക, റീപ്ലേസ്മെന്റുകൾ, രജിസ്ട്രേഷൻ റദ്ദാക്കുക, ബോട്ടുടമകൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുക തുടങ്ങിയ സേവനങ്ങളും മന്ത്രാലയം ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്. കാര്യക്ഷമത, ഇടപാടുകൾ വേഗത്തിലാക്കുക, ലളിതമായ നടപടിക്രമങ്ങൾ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള മന്ത്രാലയത്തിന്റെ ഡിജിറ്റലൈസേഷൻ പദ്ധതികളുടെ ഭാഗമായാണിത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)