ഖത്തറില്‍ മത്സ്യബന്ധന, ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർക്കശമാക്കി മന്ത്രാലയം
ദോഹ: സമുദ്ര സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന, ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർക്കശമാക്കി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലം. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അൽ ഖോർ പോർട്ടിലായിരുന്നു പരിശോധന നടത്തിയത്. മത്സ്യബന്ധനത്തിന് പരിസ്ഥിതി സൗഹൃദ ഉപകരണങ്ങളാണോ ഉപയോഗിക്കുന്നത്, സമുദ്ര സുരക്ഷ നിർദേശങ്ങൾ എത്ര മാത്രം പാലിക്കുന്നു, ബോട്ടുകൾ, ജീവനക്കാർ എന്നിവരുടെ സുരക്ഷ, യാത്രക്കാരുടെ സുരക്ഷ എന്നിവ സംബന്ധിച്ച് പരിശോധനയിൽ വിലയിരുത്തി. ആഭ്യന്തര മന്ത്രാലം, മുനിസിപ്പാലിറ്റി, ഗതാഗത മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)