ഖത്തറില്‍ ചൂട് കൂടുന്നു; ജാഗ്രത വേണം
ദോഹ: മഴയും തണുപ്പും മാറി അടിമുടി പൊള്ളുന്ന ചൂടിന്റെ വറുചട്ടിയിലേക്കു നീങ്ങുകയാണ് പ്രവാസനാട്. നാട്ടിലെ ചൂടുവാർത്ത മാറി, കോരിച്ചൊരിയുന്ന മഴക്കാല വിശേഷങ്ങളെത്തിത്തുടങ്ങുന്നതിനിടെ ഖത്തർ ഉൾപ്പെടെ ഗൾഫ് നാടുകൾ പൊള്ളുന്ന പകൽ ചൂടിനെ വരവേറ്റു തുടങ്ങി. മേയ് ആദ്യവാരം മുതൽതന്നെ ചൂടിന്റെ വീര്യം കൂടിത്തുടങ്ങിയിരുന്നു. ഖത്തർ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ശനിയാഴ്ച 43 ഡിഗ്രിവരെയായി അന്തരീക്ഷ താപനില ഉയർന്നു കഴിഞ്ഞു. മിസൈദ്, ഖത്തർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ 43 റിപ്പോർട്ട് ചെയ്തപ്പോൾ അൽഖോർ, അൽ വക്റ മേഖലകളിൽ 42 ഡിഗ്രിയും ശനിയാഴ്ച താപനില രേഖപ്പെടുത്തി. ദോഹയിൽ താരതമ്യേന 40 ഡിഗ്രിയിൽ താഴെയായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. ഖത്തറിന് പുറത്തുനിന്ന്, വിവിധ രാജ്യങ്ങളിലെ കാലാവസ്ഥയിൽനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾ ചൂടിനോട് പൊരുത്തപ്പെടാൻ (അക്ലിമറ്റൈസ്) ഇടവേളകൾ എടുക്കണമെന്ന് മന്ത്രാലയങ്ങൾ നിർദേശിക്കുന്നു. വേനൽക്കാലങ്ങളിൽ ജനങ്ങൾ 20 ശതമാനം എന്ന നിർദേശം പാലിക്കണമെന്ന് മന്ത്രാലയങ്ങൾ പൊതുജനങ്ങളോടാവശ്യപ്പെട്ടു. ജോലിയുടെ ആദ്യദിവസം ചൂടിൽ പൂർണ തീവ്രതയിൽ ഷിഫ്റ്റ് ദൈർഘ്യത്തിന്റെ 20 ശതമാനത്തിൽ കൂടുതൽ ജോലിയെടുക്കരുതെന്നാണ് നിർദേശം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)