ഖത്തറിൽ മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി അധികൃതര്‍
ഖത്തറിൽ പ്രവർത്തിച്ചു വരികയായിരുന്ന മയക്കുമരുന്ന് വ്യാപാരിയെ പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ്, ലെഖ്‌വിയയുമായി സഹകരിച്ചാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പന ഓപ്പറേഷനെ തുടർനാണ് അറസ്റ്റ് ഉണ്ടായത്. ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, ഉദ്യോഗസ്ഥർ മയക്കുമരുന്ന് ഇടപാട് നടത്തുന്ന പ്രതിയെ നിരീക്ഷിക്കുകയും ഡീലറുടെ വാഹനം പിന്തുടരുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് കാണാം. സംശയാസ്പദമായ വാഹനം ഉദ്യോഗസ്ഥർ പരിശോധിക്കുന്നതും വിഡിയോയിലുണ്ട്. ഇത്തരത്തിൽ എല്ലാ ലംഘനക്കാരെയും പിടികൂടാനും തടയാനും ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് പൊതു ക്രമവും സുരക്ഷയും നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുമുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം ആവർത്തിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)