Posted By user Posted On

ഖത്തറിലെ ദോഹ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് 22 മണിക്കൂറിനു ശേഷം

കരിപ്പൂർ ∙ ഖത്തറിലെ ദോഹ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് 22 മണിക്കൂറിനു ശേഷം. 4 മണിക്കൂർകൊണ്ട് എത്തേണ്ട യാത്രക്കാർ കാലാവസ്ഥ മോശമായതോടെ, കണ്ണൂരും മംഗളൂരുവും കൊച്ചിയും കറങ്ങിയാണു കരിപ്പൂരിലെത്തിയത്. ഇതിനിടെ, മംഗളൂരുവിൽ രാത്രി ഉറങ്ങിയത് നിർത്തിയിട്ട വിമാനത്തിലെന്ന് യാത്രക്കാർ.

ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 3.30നു ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറിയതാണ് യാത്രക്കാർ. രാത്രി 7.25നു കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. കാലാവസ്ഥ മോശമായതോടെ കണ്ണൂരിലേക്കു തിരിച്ചുവിട്ടു. അവിടെയും ഇറക്കാനായില്ല. തുടർന്ന് മംഗളൂരുവിലേക്കു പറന്നു. രാത്രി ഒൻപതരയോടെ മംഗളൂരുവിൽ ഇറക്കിയെങ്കിലും വിമാനത്തിൽ കാത്തിരുന്നു. 11 മണിയോടെ വിമാനത്തിൽനിന്ന് ഇറങ്ങാൻ നിർദേശം ലഭിച്ചെങ്കിലും ഇറങ്ങിയില്ലെന്ന് യാത്രക്കാർ.

തുടർന്ന് വിമാനത്തിൽ തങ്ങി. പുലർച്ചെ മൂന്നരയോടെയാണു ഭക്ഷണം ലഭിച്ചതെന്നും എസി ഓഫ് ചെയ്ത വിമാനത്തിലിരുന്നാണു നേരം വെളുപ്പിച്ചതെന്നും യാത്രക്കാർ പറഞ്ഞു. അതേസമയം, കാലാവസ്ഥ മോശമായതാണു പ്രശ്നമായതെന്നും യാത്രക്കാരെ നേരത്തെ എത്തിക്കാൻ എല്ലാ ശ്രമവും നടത്തിയെന്നും അധികൃതർ അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *