ഖത്തറിലെ പ്രധാന കേന്ദ്രങ്ങളും ചുറ്റിക്കാണാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി ഡിസ്കവർ ഖത്തർ
ദോഹ: വെറും 45 മിനിറ്റിനുള്ളിൽ ആകാശത്തിരുന്ന് ദോഹയും ഖത്തറിലെ പ്രധാന കേന്ദ്രങ്ങളും ചുറ്റിക്കാണാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി ഡിസ്കവർ ഖത്തർ. ചെറു വിമാനത്തിലേറി നഗരത്തിലെയും മറ്റും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക, കായിക വേദികളുമെല്ലാം കണ്ടു മടങ്ങിയെത്താവുന്ന കിടിലൻ എയർ ടൂർ. ഏഷ്യ, യൂറോപ്പ്, അമേരിക്ക രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രികരുടെ പ്രധാന ട്രാൻസിറ്റ് ഹബ് എന്ന നിലയിൽ ദോഹയിലെത്തുന്ന യാത്രക്കാർക്കും ഖത്തർ സന്ദർശനത്തിനെത്തുന്നവർക്കും ഡിസ്കവർ ഖത്തർ എയർടൂറിലൂടെ നാട് കാണം. എട്ടു പേർക്ക് ഇരിക്കാവുന്ന ഒറ്റഎഞ്ചിൻ ചെറു വിമാനമായ ‘സെസ്ന 208 കരാവൻ’ ആണ് എയർടൂറിനായി ഡിസ്കവർ ഖത്തർ അവതരിപ്പിക്കുന്നത്. ജൂൺ 27ന് എയർ ടൂറിന് തുടക്കം കുറിക്കുമെന്ന് അധികൃതർ അറിയിച്ചു. discoverqatar.qa/air എന്ന വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)